പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കാന്‍ ഗുസ്തി താരങ്ങള്‍; താത്ക്കാലിക ജയില്‍ സ്ഥാപിച്ച് പൊലിസ്
ഡല്‍ഹി: രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന വേളയില്‍, പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കാനുളള നീക്കവുമായി ഗുസ്തി താരങ്ങള്‍.സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധ പരിപാടി കണക്കിലെടുത്ത് ഔട്ടര്‍ ഡല്‍ഹിയില്‍ താത്ക്കാലിക ജയില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ഡല്‍ഹി പോലീസ്.വനിതാ ഗുസ്തി താരങ്ങള്‍ക്ക് നേരേയുളള ലൈംഗികാതിക്രമണ പരാതിയില്‍ ആരോപണ വിധേയനായ ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം ചെയ്യാനായി മുന്നോട്ട് വന്നത്.
തിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധപരിപാടിയായ 'മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്' നടത്തുമെന്ന് നേരത്തെ സമരക്കാര്‍ അറിയിച്ചിരുന്നു.എന്നാല്‍ ഗുസ്തി താരങ്ങളുടെ മഹിളാ മഹാ പഞ്ചായത്ത് തടയാന്‍ വന്‍ സന്നാഹവുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.താരങ്ങളെ പിന്തുണച്ച് രാജസ്ഥാന്‍ ഹരിയാന യുപി സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന കര്‍ഷകരെയും സ്ത്രീകളെയും തടയാന്‍ ഡല്‍ഹി അതിര്‍ത്തികളെല്ലാം കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ വച്ച് അടച്ചു. പാര്‍ലമെന്റിലേക്കുള്ള എല്ലാ റോഡുകളിലും
സുരക്ഷ ശക്തമാക്കി. ജന്തര്‍ മന്തറില്‍ നിന്ന് താരങ്ങള്‍ മാര്‍ച്ചായി നീങ്ങുന്നത് തടയാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അതേസമയം പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തടസപ്പെടുത്തരുതെന്നും ജനങ്ങള്‍ എന്തു തീരുമാനിക്കുന്നുവോ അത്അനുസരിക്കാന്‍ തയ്യാറാണെന്നും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
Content Highlights:Wrestlers Protest and Surround New Parliament
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."