HOME
DETAILS
MAL
ലഹരിക്കെതിരേ കൂട്ടായ്മയൊരുക്കി തണല്‍
backup
August 23 2016 | 02:08 AM
നരിക്കുനി: ലഹരിക്കും ലഹരി മാഫിയകള്‍ക്കുമെതിരേ പുല്ലാളൂരില്‍ രൂപീകരിച്ച തണല്‍ സാമൂഹ്യ സുരക്ഷാപദ്ധതിയുടെ ആഭിമുഖ്യത്തില്‍ വിളംബര ജാഥയും ബോധവല്കരണ കാംപെയ്നും നടത്തി. തച്ചൂര്‍താഴം, കോയാലിമുക്ക്, വെള്ളാട്ടുമ്മല് താഴം, പരപ്പില്‍പടി, മച്ചക്കുളം തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം വിളംബരജാഥ പുല്ലാളൂരില്‍ സമാപിച്ചു. ലഹരി വിരുദ്ധ ബോധവല്കരണ കാംപെയ്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
സന്തോഷ് ചെറുവോട്ട് ക്ലാസെടുത്തു. വി.സി അബ്ദുല്‍ഹമീദ്, പി.അപ്പുക്കുട്ടന്, എ.സി ശിഹാബുദ്ദീന്, കെ.പങ്കജാക്ഷന്, കെ.ടി ഹസീന, പ്രദീപന്, പി.പി മുഹമ്മദ് ബഷീര്‍, സി.മുഹമ്മദ് ബഷീര്‍, പി.എം ഫൈസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."