ശൈഖ് മുഹമ്മദിന്റെ പുത്രിയുടെ വിവാഹാഘോഷം യുഎഇയില്‍ നടന്നു
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രിയുടെ വിവാഹാഘോഷം യുഎഇയില്‍ പ്രൗഢ ഗംഭീരമായി നടന്നു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ സഅബീല്‍ ഹാളില്‍ ഒരുക്കിയ വെഡ്ഡിംഗ് റിസപ്ഷനില്‍ ശൈഖ് മുഹമ്മദിനും പുത്രീഭര്‍ത്താവ് ശൈഖ് മാനിക്കും (ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാനിയുടെ പുത്രന്) വിവിധ എമിറേറ്റ്സ് ഭരണാധികാരികളും മറ്റു വിശിഷ്ടാതിഥികളും ആശംസകള്‍ അറിയിച്ചു.
യുഎഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന് എന്നിവര്‍ അഭിനന്ദനങ്ങളറിയിച്ചു.
റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തുടങ്ങിയവരും ആശംസകള്‍ നേര്‍ന്ന വിശിഷ്ടാതിഥികളിലുള്പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."