പ്രതിദിന സമ്പാദ്യം 70 ലക്ഷം രൂപ, അഡോബിന്റെ സിഇഒ, ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന എക്‌സിക്യൂട്ടീവുകളില്‍ ഒരാള്‍ ഒട്ടേറെ നേട്ടങ്ങളുണ്ട് ഈ ഇന്ത്യക്കാരന്
പ്രതിദിന സമ്പാദ്യം 70 ലക്ഷം രൂപ, അഡോബിന്റെ സിഇഒ,
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന എക്‌സിക്യൂട്ടീവുകളില്‍ ഒരാളാണ് ശന്തനു നാരായണ്‍. നിലവില്‍ 189 ബില്യണ്‍ ഡോളര്‍ വിപണി മൂലധനമുള്ള ഐടി ഭീമനായ അഡോബിന്റെ ചെയര്‍മാനും പ്രസിഡന്റും സിഇഒയുമാണ് അദ്ദേഹം.
തീര്‍ത്തും കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ് അദ്ദേഹം ഇന്നിരിക്കുന്ന സ്ഥാനം.
കോര്‍പ്പറേറ്റ് ലോകത്തെ വിജയത്തിന് ഐഐടിയിലോ ഐഐഎമ്മിലോ പ്രവേശനം അനിവാര്യമായ ഒരു രാജ്യത്ത്, ഈ മനുഷ്യന്‍ തന്റെ കഠിനാധ്വാനത്തിലൂടെയും ബുദ്ധിശക്തിയിലൂടെയും വിജയം നേടിയെടുത്തു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഹൈദരാബാദിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ശന്തനു നാരായണ്‍ ജനിച്ചത്. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്നാണ് എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയത്. ഒഹായോയിലെ ബൗളിംഗ് ഗ്രീന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി അദ്ദേഹം അമേരിക്കയിലേക്ക് മാറി. പിന്നീട് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് എംബിഎ ചെയ്തു. 2019ല്‍ ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ അദ്ദേഹത്തിന് ലഭിച്ചു.
ശന്തനു നാരായണ്‍ 1986ല്‍ മെഷറക്‌സ് ഓട്ടോമേഷന്‍ സിസ്റ്റംസ് എന്ന സിലിക്കണ്‍ വാലി സ്റ്റാര്‍ട്ടപ്പില്‍ ചേര്‍ന്നു. കമ്പനി ഓട്ടോമോട്ടീവ്, ഇലക്‌ട്രോണിക്‌സ് ഉപഭോക്താക്കള്‍ക്കായി കമ്പ്യൂട്ടര്‍ നിയന്ത്രണ സംവിധാനങ്ങള്‍ ഉണ്ടാക്കി. 1989 നും 1995 നും ഇടയില്‍ അദ്ദേഹം ആപ്പിളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അദ്ദേഹം സിലിക്കണ്‍ ഗ്രാഫിക്‌സുമായി സഹകരിച്ച് പിക്ട്ര ഇന്‍ക് സ്ഥാപിച്ചു.
1998ല്‍, ശന്തനു നാരായണ്‍, ലോകവ്യാപകമായി ഉല്‍പ്പന്ന വികസനത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി അഡോബില്‍ ചേരാന്‍ അവസരം ലഭിച്ചു. 2001 മുതല്‍ 2005 വരെ ലോകമെമ്പാടുമുള്ള ഉല്‍പ്പന്നങ്ങളുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. 2005ല്‍ പ്രസിഡന്റായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും സ്ഥാനക്കയറ്റം ലഭിച്ചു. 2007ല്‍ അഡോബിന്റെ സിഇഒയായി.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന എക്‌സിക്യൂട്ടീവുകളില്‍ ഒരാളാണ് അദ്ദേഹം. 2022ല്‍ 31 മില്യണ്‍ ഡോളറിലധികം അതായത് 256 കോടി രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലം. 2021ല്‍ 36.12 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചത്. 2020ല്‍ 45.8 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചത്.
ഹുറൂണ്‍ ലിസ്റ്റ് പ്രകാരം 2022ല്‍ 3800 കോടി ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. 5300 കോടി രൂപയായിരുന്നു സുന്ദര്‍ പിച്ചൈയുടെ ആസ്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."