HOME
DETAILS

27 ലക്ഷം രൂപ ശമ്പളത്തിന് യു.കെയില്‍ അധ്യാപകരെ ആവശ്യമുണ്ട്; ചെലവ് യു.കെ ഗവണ്‍മെന്റ് വഹിക്കും

  
backup
May 28 2023 | 11:05 AM

indian-math-science-language-teachers-in-high
indian math science language teachers in high demand in uk to get rs 27 lakh yearly
27 ലക്ഷം രൂപ ശമ്പളത്തിന് യു.കെയില്‍ ഗണിതം,ശാസ്ത്രം,ഭാഷ വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്; എത്തിപ്പെടാനാവശ്യമായ ചെലവ് യു.കെ ഗവണ്‍മെന്റ് നല്‍കും

ഇന്ത്യന്‍ ഗണിതം, ശാസ്ത്രം, ഭാഷ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി യു.കെയില്‍ അദ്ധ്യാപകരെ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തരം വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് ആവശ്യമായ അധ്യാപകരില്ലാത്തതിനാല്‍ യു.കെ സര്‍ക്കാര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്റര്‍നാഷണല്‍ റിലോക്കേഷന്‍ പദ്ധതിയിലൂടെ നൂറുകണക്കിന് അദ്ധ്യാപകരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് മിന്റ് അടക്കമുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്ത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപക്ക് തുല്യമായ തുകയാണ് ക്ലാസ് മുറികളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ചെലവഴിക്കാന്‍ ഉദ്ധേശിക്കുന്നത്.

നൂറുകണക്കിന് ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെയാണ് ഇന്ത്യ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നും യു.കെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നത്. ഇത് കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നും അദ്ധ്യാപകരെ കൊണ്ട് വരാന്‍ യു.കെ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടെന്നും ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ റെലോക്കേഷന്‍ പെയ്‌മെന്റ് വഴിയാണ് ഈ അദ്ധ്യാപകരെയെല്ലാം സര്‍ക്കാര്‍ യു.കെയിലേക്കെത്തിക്കുക.

അധ്യാപകര്‍ക്ക് യു.കെയിലെത്താനുളള വിസ ചെലവ്,ഇമ്മിഗ്രേഷന്‍, ഹെല്‍ത്ത് സര്‍ ചാര്‍ജ് എന്നിവ നല്‍കി അവരെ യു.കെയിലേക്കെത്തിക്കുന്നതിനുളള പദ്ധതിയാണ് ഇന്റര്‍ നാഷണല്‍ റെലോക്കേഷന്‍ പെയ്‌മെന്റ് സിസ്റ്റം.
യു.കെയിലെ അധ്യാപക ക്ഷാമം പരിഹരിക്കാനുളള മികച്ച താത്ക്കാലിക പരിഹാരമാണ് ഇത്തരത്തില്‍ അദ്ധ്യാപകരെ എത്തിക്കല്‍ എന്നാണ് യു.കെയിലെ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്‌സ് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ പോള്‍ വിറ്റ്മാന്‍ ദി ടൈംസിനോട് അഭിപ്രായപ്പെട്ടത്.

ഇന്ത്യ, നൈജീരിയ എന്നീ രാജ്യങ്ങളെ കൂടാതെ ഘാന, സിംഗപ്പൂര്‍, ജമൈക്ക, ദക്ഷിണാഫ്രിക്ക, സിംബാബെ എന്നിവിടങ്ങളില്‍ നിന്നാണ് യു.കെയിലേക്ക് അദ്ധ്യാപകരെ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഡിഗ്രിയും, പ്രധാനപ്പെട്ട ഏതെങ്കിലും ടീച്ചേഴ്‌സ് ട്രെയിനിങ് യോഗ്യതയും, ഒരു വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തി പരിചയവും, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് യു.കെയില്‍ ഇന്റര്‍നാഷണല്‍ റെലോക്കേഷന്‍ പേയ്‌മെന്റ് വഴി അദ്ധ്യാപകരാകാനുളള യോഗ്യതകള്‍. 27 ലക്ഷം വരെയാണ് ഇത്തരം ജോലികള്‍ക്ക് വാര്‍ഷിക വരുമാനമായി ലഭിക്കുക.

Content Highlights:indian math science language teachers in high demand in uk to get rs 27 lakh yearly
27 ലക്ഷം രൂപ ശമ്പളത്തിന് യു.കെയില്‍ ഗണിതം,ശാസ്ത്രം,ഭാഷ വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്; എത്തിപ്പെടാനാവശ്യമായ ചെലവ് യു.കെ ഗവണ്‍മെന്റ് നല്‍കും


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago