ഭരണത്തിലിരിക്കുന്നെന്ന് പറഞ്ഞ് തെറ്റുകള്‍ക്ക് നേരെ മൗനം പാലിക്കുന്നത് ശരിയല്ല; ഡി.വൈ.എഫ്.ഐയെ പരോക്ഷമായി വിമര്‍ശിച്ച് എ.ഐ.എസ്.എഫ്
തിരുവനന്തപുരം: എം.സി. ജോസഫൈന് രാജിവെയ്ക്കേണ്ടതില്ലെന്ന് പറഞ്ഞ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീമിനെ പരോക്ഷമായി വിമര്‍ശിച്ച് എ.ഐ.എസ്.എഫ്. സംസ്ഥാന കമ്മറ്റി.
ഭരണത്തിലിരിക്കുന്നെന്ന് പറഞ്ഞ് തെറ്റുകള്‍ക്ക് നേരെ മൗനം പാലിക്കാന്‍ എ.ഐ.എസ്.എഫ് തയ്യാറല്ലെന്നും ഇത്തരത്തില്‍ ശരിയായ അഭിപ്രായം തുറന്ന് പറയുന്നവരെ എതിര്‍ക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ലെന്നും എ.ഐ.എസ്.എഫ്. സംസ്ഥാന കമ്മറ്റി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ജോസഫൈന് ക്ഷമാപണം നടത്തിയതോടെ വിഷയം അവസാനിച്ചുവെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്ത്രീധനം എന്ന പ്രശ്നമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും എം.സി. ജോസഫൈന് രാജിവയ്ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, വിഷയം വിവാദമായതോടെ ജോസഫൈന് രാജി വച്ചു. ഭരണഘടനാ പദവിയിലിരുന്നുള്ള ജോസഫൈന്റെ മോശം പെരുമാറ്റം പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്നാണ് സി.പിഎം സംസ്ഥാന സെക്രട്ടേറിയറ്റും വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."