'രണ്ട് കോടി ജനങ്ങളുടെ ജീവന് വേണ്ടി പോരാടി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്'; സുപ്രിംകോടതി പാനല്‍ റിപ്പോര്‍ട്ടിനെതിരെ കെജ്‌രിവാള്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായ സമയത്ത് ഡല്‍ഹി സര്‍ക്കാര്‍ ഓക്സിജന്‍ ആവശ്യത്തെ പെരുപ്പിച്ചു കാട്ടിയെന്ന വിവാദ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഡല്‍ഹിയിലെ രണ്ടു കോടിയോളം വരുന്ന ജനങ്ങള്‍ക്കായി പോരാടിയെന്നുളളതാണ് താന്‍ ചെയ്ത കുറ്റമെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
'2 കോടി ജനങ്ങളുടെ ജീവനു വേണ്ടി പോരാടി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. നിങ്ങള്‍ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് ഓക്‌സിജന്‍ എത്തിച്ചുകൊടുക്കുന്നതിനായി പരിശ്രമിക്കുകയായിരുന്നു. ജനങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നതിനായി ഞാന്‍ പോരാടി, ഓക്‌സിജനായി യോജിച്ചവര്‍ക്ക് അതിന്റെ അഭാവം മൂലം പ്രിയപ്പെട്ടവരെ നഷ്ടമായിരുന്നു. അവരെ നിങ്ങള്‍ കള്ളന്മാരെന്ന് വിളിക്കരുത്, അത് അവരെ വളരെയധികം വേദനിപ്പിക്കും- എന്നാണ് കെജ് രിവാള്‍ ട്വീറ്റ് ചെയ്തത്.
മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായി നില്‍ക്കുമ്പോള്‍ നഗരത്തിന്റെ ഓക്‌സിജന്‍ ആവശ്യകത ഡല്‍ഹി സര്‍ക്കാര്‍ നാലിരട്ടിയായി കൂട്ടിപ്പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം ഡല്‍ഹിയിലേക്ക് കൂടുതല്‍ അളവില്‍ ഓക്സിജന്‍ വിതരണം ചെയ്തത് മറ്റുസംസ്ഥാനങ്ങളിലെ വിതരണത്തെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുപ്രീം കോടതി ഓഡിറ്റ് സംഘത്തിന്റേതാണ് ഈ റിപ്പോര്‍ട്ട് എന്ന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."