പാകിസ്താന്‍ നരകമല്ലെന്ന് പറഞ്ഞ നടിക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് പരാതി
ബംഗളൂരു: പാകിസ്താനെ കുറിച്ച് പുകഴ്ത്തി സംസാരിച്ച നടിയും മുന്‍ കോണ്‍ഗ്രസ് എം.പിയുമായ രമ്യയ്‌ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യം. ' പാകിസ്താന്‍ നരകമല്ല, നമ്മെ പോലുള്ളവരാണ് അവിടെയുള്ളത്' എന്ന രമ്യയുടെ പരാമര്‍ശത്തിനെതിരേയാണ് കര്‍ണാടകയില്‍ നിന്നുള്ള അഭിഭാഷകനായ വിത്തല്‍ ഗൗഡയാണ് മടിക്കേരി കോടതിയില്‍ രമ്യയ്‌ക്കെതിരേ ഹരജി നല്‍കിയത്. പാകിസ്താനെ പ്രകീര്‍ത്തിക്കുന്ന രമ്യയുടെ വാക്കുകള്‍ തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്ന് ഗൗഡ പറഞ്ഞു. കേസ് ശനിയാഴ്ച കോടതി വാദത്തിനെടുക്കും.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ' പാകിസ്താനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യമാണ്' എന്ന് അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയെന്നോണമാണ് സാര്‍ക് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ എം.പി പാകിസ്താനിലെ ജനങ്ങള്‍ വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്നും പാകിസ്താന്‍ നരകമല്ലെന്നും പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."