'പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പിടിക്കപെടുന്നത് സഹിക്കാന്‍ കഴിയില്ല, രേഷ്മ ഇത്ര വഞ്ചകിയെന്ന് അറിഞ്ഞിരുന്നില്ല'; ആര്യയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
കൊല്ലം: കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി രേഷ്മയ്ക്കെതിരെ ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ആര്യയുടെ കുറിപ്പ്. കുഞ്ഞിന്റെ മാതാവെന്ന് പറയപ്പെടുന്ന രേഷ്മ ഇത്ര വഞ്ചകിയാണെന്ന് അറിയില്ലായിരുന്നുവെന്നും പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പിടിക്കപ്പെടുന്നത് സഹിക്കാന്‍ കഴിയില്ലെന്നും ആര്യ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് കരുതിയത്. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. എല്ലാവരും ക്ഷമിക്കണം. തന്റെ മകനെ നന്നായി നോക്കണമെന്നും കത്തില്‍ ആര്യ ആവശ്യപ്പെടുന്നുണ്ട്.
കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദര ഭാര്യ ആര്യയുടെയും സഹോദരിയുടെ മകള്‍ ഗ്രീഷ്മയുടെയും മൃതദേഹങ്ങളാണ് ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്.
ഉച്ചയ്ക്ക് മുമ്പാണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. പത്തു മിനുട്ടു മാത്രം മുമ്പ് ഗ്രീഷ്മയുടെ മൃതശരീരവും ആറ്റില്‍ നിന്നു കണ്ടെത്തുകയായിരുന്നു.ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് ആര്യെ ചോദ്യം ചെയ്യാന്‍ പാരിപ്പള്ളി പോലിസ് സ്റ്റേഷനില്‍ നിന്ന് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് കാണാതായത്. കൂടെ ഗ്രീഷ്മയേയും കൂട്ടുകയായിരുന്നു ആര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."