സഊദി തൊഴില്‍ വിസക്ക് വിരലടയാളം; നിയമം താല്‍ക്കാലികമായി മരവിപ്പിച്ചു
സഊദി തൊഴില്‍ വിസക്ക് വിരലടയാളം; നിയമം താല്‍ക്കാലികമായി മരവിപ്പിച്ചു
റിയാദ്: ജിദ്ദ-സഊദിയിലേക്ക് വിസ അപേക്ഷക്ക് ബയോമെട്രിക് സംവിധാനം നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് നീട്ടി. ബലിപെരുന്നാള്‍ വരെയാണ് നീട്ടിയത്. മുംബൈയിലെ സഊദി കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ എംപ്ലോയ്മെന്റ് വിസക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകം. വിസിറ്റ് വിസക്ക് ബയോമെട്രിക് സംവിധാനം ആവശ്യമാണെന്ന രീതി തുടരും. വി.എഫ്.എസ് ഓഫീസുകളില്‍ നേരിട്ട് പോയി വിരലടയാളം നല്കിയാല് മാത്രമേ വിസിറ്റ് വിസയുടെ നടപടിക്രമങ്ങള്‍ തുടരൂ.
പെരുന്നാള്‍ അവധി കഴിഞ്ഞ് കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുമ്പോഴായിരിക്കും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുക. എന്നാല്‍, സന്ദര്‍ശക വിസകള്‍ക്ക് വി.എഫ്.എസ് സെന്ററിലെത്തി വിരലടയാളം നല്‍കണമെന്ന ഈ മാസം ആദ്യം മുതലുള്ള നിബന്ധന തുടരും. ഇക്കാര്യത്തില്‍ പുതിയ നിര്‍ദേശങ്ങളൊന്നും സൗദി കോണ്‍സുലേറ്റില്‍നിന്ന് ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."