'പാര്‍ലമെന്റ് ഉദ്ഘാടനം മതപരമായ ചടങ്ങാക്കി, കേന്ദ്രസര്‍ക്കാര്‍ തന്നെ ജനാധിപത്യത്തിന് ഭീഷണിയാകുന്നു'; മുഖ്യമന്ത്രി
'പാര്‍ലമെന്റ് ഉദ്ഘാടനം മതപരമായ ചടങ്ങാക്കി, കേന്ദ്രസര്‍ക്കാര്‍ തന്നെ ജനാധിപത്യത്തിന് ഭീഷണിയാകുന്നു'; മുഖ്യമന്ത്രി
കോഴിക്കോട്: രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ ആര്‍.എസ്.എസ് ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ആര്‍.എസ്.എസ് നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവേദിയില്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകേണ്ട കാര്യമല്ല നടന്നത്. കേന്ദ്രസര്‍ക്കാര്‍ തന്നെ ജനാധിപത്യത്തിന് ഭീഷണിയാകുന്നു. ജനാധിപത്യം പുലരാന്‍ ആഗ്രഹിക്കുന്നവരല്ല ആര്‍എസ്എസ് എന്നും മുഖ്യമന്ത്രി.
രാജ്യത്ത് മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നുവെന്നും അതിന്റെ മകുടോദാഹരണമാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം. നിഷ്പക്ഷത എന്നാല്‍ ഇന്ന് അധര്‍മ്മത്തിന്റെ ഭാഗത്ത് ചേരലാണെന്നും മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്ന കാലത്ത് മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും നിഷ്പക്ഷത വെടിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റിലെ നടപടി ക്രമങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മനുഷ്യത്വവും രാക്ഷസീയതയും ഏറ്റുമുട്ടുന്നിടത്ത് നിക്ഷ്പക്ഷത ഉണ്ടായിക്കൂടാ. മതാധിഷ്ഠിത രാജ്യമാക്കാനുള്ള നീക്കമാണ് ആര്‍എസ് എസ് നിര്‍ദേശ പ്രകാരം കേന്ദ്രം നടത്തുന്നത്.
രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്രസര്‍ക്കാരിന് ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോടു നടന്ന മാതൃഭൂമി മുന്‍ എം.ഡിയും സോഷ്യലിസ്റ്റ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണറാലിയും ഫാസിസ്റ്റ് വിരുദ്ധ കൂടായ്മയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."