മൂല്യങ്ങളിൽ ഉറച്ചുനിൽക്കണം, വിദ്വേഷത്തിലേക്കും വിഭജനത്തിലേക്കും നയിക്കുന്ന കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കണം: ഡോ: ശൈഖ് മുഹമ്മദ് അല്‍ഈസ
അറഫാത്ത്: പൊരുത്തക്കേടിലേക്കും വിദ്വേഷത്തിലേക്കും ഭിന്നതയിലേക്കും നയിക്കുന്ന എല്ലാത്തിൽ നിന്നും അകന്നുനിൽക്കുകയെന്നതാണ് ഇസ്ലാമിന്റെ മൂല്യങ്ങളിൽ ഒന്നെന്നും നമ്മുടെ ഇടപാടുകളിൽ സ്നേഹവും അനുകമ്പയും നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഡോ: ശൈഖ് മുഹമ്മദ് അൽ ഈസ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ഇഹത്തിലും പരത്തിലും വിജയവും രക്ഷയും സന്തോഷവും നേടാൻ ദൈവത്തെ ഭയപ്പെട്ട് ജീവിതം നയിക്കണമെന്നും അവന്റെ കൽപ്പനകൾ അനുസരിക്കാനും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അജ്ഞതയുടെയും വിഡ്ഢിത്തത്തിന്റെയും ആളുകൾ നമ്മെ തർക്കത്തിലേക്കും അതിന്റെ അനന്തരഫലങ്ങളിലേക്കും കൊണ്ടുപോകുന്നത് നാം ശ്രദ്ധിക്കണമെന്നും അറഫാത്തിലെ നമിറ മസ്ജിദിൽ അറഫ പ്രഭാഷണത്തിൽ മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും മുതിർന്ന പണ്ഡിത സമിതി അംഗവുമായ മുഹമ്മദ് അൽ ഈസ ആവശ്യപെട്ടു.
വിദ്വേഷത്തിലേക്കും വിഭജനത്തിലേക്കും പൊരുത്തക്കേടിലേക്കും നയിക്കുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും സ്നേഹവും അനുകമ്പയും നിലനില്‍ക്കുന്ന ഇസ്ലാമിക മൂല്യങ്ങള്‍ മുറുകെ പിടിക്കുകയും വേണം. നല്ല സ്വഭാവം എല്ലാ ആളുകൾക്കിടയിലും ഒരു പൊതു മൂല്യമാണ്, അത് മുസ്ലിംകളും മറ്റുള്ളവരും വിലമതിക്കുന്നു, വാക്കിലും പ്രവൃത്തിയിലും യുക്തിസഹമായ പെരുമാറ്റം വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അറഫയിലെ നമിറ മസ്ജിദില്‍ ദുഹര്‍, അസര്‍ ഒന്നിച്ച് ചുരുക്കി നിസ്കരിച്ച ശേഷം ഖുതുബ നിര്‍വഹിക്കുകയായിരുന്നു റാബിത്വ സെക്രട്ടറി ജനറല്‍ കൂടിയായ ഡോ. ഈസാ. വൈകീട്ടോടെ ഇവിടെ നിന്ന് വിശ്വാസികൾ ഹജ്ജിന്റെ അടുത്ത ഘട്ടമായ മുസ്ദലിഫയിലേക്ക് നീങ്ങും. ഇവിടെ നിന്ന് ജംറയിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ച് നാളെ ആദ്യ ജംറയിൽ എറിഞ്ഞു മുടിയെടുത്ത് ഹജ്ജിൽ നിന്ന് താത്കാലിക വിരാമമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."