കര്‍ണാടക മന്ത്രിസഭയിലെ വകുപ്പുകളില്‍ തീരുമാനം; ധനകാര്യം സിദ്ധരാമയ്യക്ക്, ഡി.കെക്ക് നഗര വികസനം
ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയിലെ വിവിധ വകുപ്പുകളുടെ വിഭജനത്തില്‍ അന്തിമ തീരിമാനമായി. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്
ധനകാര്യം, ഇന്റലിജന്‍സ് വകുപ്പുകള്‍ ലഭിക്കുമ്പോള്‍, ഇലക്ഷനിലെ കിങ് മേക്കറും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന് ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകളാണ് ലഭിക്കുന്നത്.ആഭ്യന്തരവകുപ്പ് ജി പരമേശ്വരയ്ക്കാണ്.
മന്ത്രിസഭയിലെ ഏക വനിതാ അംഗം ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ക്ക് വനിതാ ശിശുക്ഷേമ വകുപ്പാണ് നല്‍കിയിരിക്കുന്നത്. മധു ബംഗാരപ്പയ്ക്ക് വിദ്യാഭ്യാസ വകുപ്പും സമീര്‍ അഹമ്മദ് ഖാന് ന്യൂനപക്ഷ വകുപ്പ് ദിനേശ് ഗുണ്ടുറാവുവിന് ആരോഗ്യം കുടുംബക്ഷേമ വകുപ്പും നല്‍കി.വ്യവസായ വകുപ്പ് എം ബി പാട്ടീലിന് നല്‍കിയപ്പോള്‍, റവന്യൂ വകുപ്പ് കൃഷ്ണ ബൈര ഗൗഡയ്ക്കും മൈനിങ് & ജിയോളജി വകുപ്പ് എസ് എസ് മല്ലികാര്‍ജുനും നല്‍കി.
Content Highlights:karnataka portfolio allocation finance for siddaramayya
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."