HOME
DETAILS
MAL
സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു; യുവജനകാര്യം റിയാസിന്,ഫിഷറീസ് വകുപ്പ് അബ്ദുറഹ്മാന്
backup
July 08 2022 | 13:07 PM
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്റെ വകുപ്പുകളില്‍ തീരുമാനമായി. മുഹമ്മദ് റിയാസ്, വി എന്‍ വാസവന്, വി അബ്ദുറഹ്മാന് എന്നിവര്‍ക്കാണ് വകുപ്പുകള്‍ നല്‍കിയത്.
ഫിഷറീസ് വകുപ്പ് അബ്ദുറഹ്മാനും യുവജനകാര്യം മുഹമ്മദ് റിയാസിനും സിനിമ, സാംസ്കാരിക വകുപ്പുകള്‍ വി എന്‍ വാസവനുമാണ് നല്‍കിയത്. വകുപ്പു മാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണ്ണര്‍ അംഗീകരിച്ചു.മൂന്ന് മന്ത്രിമാര്‍ക്കായി വീതം വെക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."