അധികൃതര്‍ക്ക് തലവേദനയായി വീണ്ടും ഗംഗാതീരത്ത് മൃതദേഹങ്ങള്‍ പൊങ്ങിവന്നു
ലഖ്നൗ: കനത്ത മഴയെത്തുടര്‍ന്ന് ഗംഗയില്‍ ജലനിരപ്പുയര്‍ന്നതോടെ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് വീണ്ടും ഗംഗാതീരത്ത് മണലില്‍ സംസ്കരിച്ചവരുടെ മൃതദേഹങ്ങള്‍ പൊങ്ങിവന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേങ്ങളാണ് തുടര്‍ച്ചയായി പൊങ്ങിവന്ന് അധികൃതര്‍ക്ക് തലവേദനയായിരിക്കുന്നത്. ഫഫാമാവുഗഡില് ഒരാഴ്ചയ്ക്കുള്ളില്‍ നൂറിലധികം മൃതദേഹങ്ങളാണ് പൊങ്ങിവന്നതിനെത്തുടര്ന്ന് പ്രാദേശിക ഭരണകൂടം വീണ്ടും സംസ്കരിച്ചത്. വെള്ളിയാഴ്ച മാത്രം 11 മൃതദേഹങ്ങള്‍ സംസ്കരിച്ചു. വ്യാഴാഴ്ച 22 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. പൊങ്ങിവരുന്ന മൃതദേങ്ങള്‍ വീണ്ടും മണലില്‍ സംസ്കരിക്കുന്നതിനു പകരം ചിതയൊരുക്കി ദഹിപ്പിക്കുകയാണ് ഇപ്പോള്‍ അധികൃതര്‍. ഗംഗാജലം വീണ്ടും മലിനമാകാതിരിക്കാന്‍ ശരിയായ രീതിയില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് സോണല്‍ ഓഫിസര്‍ നീരജ് സിങ് പറഞ്ഞു. കഴിഞ്ഞ 21 ദിവസത്തിനിടയില്‍ നിരവധി മൃതദേഹങ്ങള്‍ പ്രയാഗ് രാജ് മേയര്‍ അഭിലാഷ്ഗുപ്ത നന്ദിയുടെ നിര്‍ദേശപ്രകാരം വീണ്ടും സംസ്കരിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."