HOME
DETAILS

ജനാധിപത്യത്തിൽ നിന്ന്മതരാഷ്ട്രത്തിലേക്കോ?

  
backup
May 29 2023 | 04:05 AM

from-democracy-to-religious-state


പുതിയ പാർലമെന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നു. ലോക്സഭാ സ്പീക്കർ ഓം ബിർളയ്‌ക്കൊപ്പം പ്രധാനമന്ത്രി പുഷ്പാർചന നടത്തിയാണ് തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ പുതിയ മന്ദിരത്തിനു പുറത്ത് പൂജ നടത്തി. പുരോഹിതർ പൂർണകുംഭം നൽകി പ്രധാനമന്ത്രിയെ പൂജയിലേക്ക് സ്വീകരിച്ചു. മതേതര രാജ്യത്തിന്റെ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങുകളിൽ ഭൂരിഭാഗം പൂജയോടെയായിരുന്നു. പ്രതിപക്ഷപ്പാർട്ടികൾ ബഹിഷ്‌ക്കരിച്ച ചടങ്ങ് പൂർണമായും കൈയടക്കിയത് ഏതാനും പുരോഹിതരും പൂജാരിമാരുമാണ്. പൂജയ്ക്കിടെ, നിരന്ന് നിൽക്കുന്ന പൂജാരിമാർക്കിടെ ചെങ്കോലിനു മുന്നിൽ പ്രധാനമന്ത്രി സാഷ്ടാംഗം വീണ് നമസ്‌കരിക്കുന്നതും രാജ്യം കണ്ടു.
ഉദ്ഘാടനം ചെയ്യേണ്ട രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സാന്നിധ്യം പോലും ചടങ്ങിലുണ്ടായില്ല. രാഷ്ട്രപതിയുടെ സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻശ് വായിച്ചുകേൾപ്പിക്കുകയാണ് ചെയ്തത്. രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ജഗ്ധീപ് ധൻകറും ചടങ്ങിലില്ലായിരുന്നു.


ഈ ചടങ്ങുകളൊന്നും മതേതര ഇന്ത്യയെയും ഇന്ത്യൻ ജനാധിപത്യത്തെയും പ്രതിനിധീകരിക്കുന്നില്ല. ഗാന്ധിയും അംബേദ്കറും നെഹ്‌റുവും രൂപം നൽകിയ ഇന്ത്യയല്ല ഇത്. ഹിന്ദുത്വരാജ്യത്തിന്റെ അനൗദ്യോഗിക പ്രഖ്യാപനമാണിത്. പാർലമെന്റിൽ കണ്ടതെല്ലാം രാജാധികാരക്കാലത്തെ കാഴ്ചകളാണ്. ഇതിനെ പ്രതിപക്ഷപ്പാർട്ടികൾമാത്രമല്ല, രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അംഗീകരിക്കുന്നുമില്ല. ചെങ്കോൽ കൈമാറ്റം പോലുള്ള ചടങ്ങുകൾ ഒരു രാജാവ് മറ്റൊരു രാജാവിലേക്ക് അധികാരം കൈമാറുന്നതാണ്. ജനാധിപത്യത്തിൽ ഇതിന് യാതൊരു പ്രസക്തിയുമില്ല.
സവർക്കറുടെ ജന്മവാർഷികത്തിൽ പാർലമെന്റിൽ നടന്ന ചടങ്ങ് മോദിയുടെ സ്വയം പ്രഖ്യാപിത രാജ്യാഭിഷേകമാണ്. ഒരു മതത്തിനും മുൻഗണന നൽകാതെ ഇന്ത്യ ഒരു മതേതര രാജ്യമാകണമെന്നാണ് ഗാന്ധിജി ആഗ്രഹിച്ചിരുന്നത്. ഗോവധം പോലുള്ള കാര്യങ്ങളെ വ്യക്തിപരമായി ഗാന്ധി അംഗീകരിച്ചിരുന്നില്ല. എങ്കിലും നിയമപ്രകാരം അത് നിരോധിക്കാൻ പാടില്ലെന്ന നിലപാടായിരുന്നു ഗാന്ധിയുടേത്. മതേതര രാജ്യമെന്ന നിലയിൽ ഇന്ത്യയിൽ ഹിന്ദു മതവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന് ഗാന്ധി കരുതി. എല്ലാ മതവിഭാഗങ്ങൾക്കും തുല്യപരിഗണന ലഭിക്കുന്ന എല്ലാ മതസ്ഥരും സമാധാനത്തോടെ ജീവിക്കുന്ന ഒരു രാജ്യമെന്നതായിരുന്നു ഗാന്ധിയുടെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട്. പാർലമെന്റ് മന്ദിരത്തിൽ ഇന്നലെ കണ്ട കാഴ്ചകൾ ഗാന്ധിജിയുടെ ഇന്ത്യയുടേതല്ല.


ഒരേസമയം ഗാന്ധി പ്രതിമയ്ക്ക് മുന്നിലും സവർക്കറുടെ ചിത്രത്തിലും പുഷ്പാർച്ചന നടത്തിയാണ് മോദി പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്യുന്നത്. ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു സഞ്ചാരപാതയിലാണ് ഗാന്ധിയും സവർക്കറും സഞ്ചരിച്ചത്. ഗാന്ധി സഞ്ചരിച്ച പാതയുടെ എതിർ ദിശയിൽ ഇന്ത്യയെന്ന ഹിന്ദുത്വരാഷ്ട്രത്തെ സ്വപ്‌നം കണ്ടായിരുന്നു സവർക്കറുടെ സഞ്ചാരം. 1948 ജനുവരി 30ന് ഗാന്ധിജിയെ ഗോഡ്‌സെ വെടിവച്ചു കൊന്ന കേസിലെ ഒമ്പത് പ്രതികളിൽ ഒരാളായിരുന്നു സവർക്കർ. ഗാന്ധി കൊല്ലപ്പെടുന്നതിന് 13 ദിവസം മുമ്പ് തന്നെ വന്നു കണ്ട് പദ്ധതി വിശദീകരിച്ച ഗോഡ്‌സെയെയും ആപ്‌തെയെയും വിജയശ്രീലാളിതരായി തിരിച്ചു വരൂ എന്ന് ആശംസിച്ചയച്ചതായി കേസിൽ മാപ്പുസാക്ഷിയായിരുന്ന ദിഗംബർ ബാഡ്‌ജെ മൊഴി നൽകുന്നുണ്ട്. കേസിൽ വിധി പറഞ്ഞ ജഡ്ജി ആത്മ ചരണിന് ദിഗംബറിന്റെ സത്യസന്ധതയിൽ അവിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ, ദിഗംബറിന്റെ മൊഴി സാധൂകരിക്കുന്നതിനുള്ള തെളിവുകളില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് സവർക്കറെ ഗൂഢാലോചനക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയത്.

എന്നാൽ, സവർക്കറുടെ കീഴിൽ ഹിന്ദുമഹാസഭയിലെ ഒരു തീവ്ര സംഘമാണ് ഗൂഢാലോചനയ്ക്ക് രൂപം നൽകിയതും കൊലനടത്തിയതുമെന്നുമാണ് അന്നത്തെ ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ പ്രധാനമന്ത്രി നെഹ്‌റുവിന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടിയത്. 1943ൽ നടത്തിയ പ്രസംഗത്തിൽ ഡോ. ബി.ആർ അംബേദ്കർ ആരെയാണ് മഹാൻ എന്ന് വിളിക്കാനാവുകയെന്നൊരു ചോദ്യം ഉന്നയിക്കുന്നുണ്ട്. ഉദ്ദേശ്യശുദ്ധിയും ബുദ്ധിയും കൈമുതലായുള്ള, പ്രതിസന്ധിയിൽനിന്നു സമൂഹത്തെ രക്ഷിക്കാനുള്ള വഴി കണ്ടെത്തുന്നയാളെന്ന ഉത്തരമാണ് അംബേദ്കർ ഇതിന് നൽകുന്നത്.


മറ്റൊന്ന് കൂടി അംബേദകർ പറയുന്നുണ്ട്. സമൂഹത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നയാളാണ് മഹാൻ. വെറുപ്പും ഹിംസയും പരത്തുന്നവരെ ഒരിക്കലും മഹാനെന്ന് വിളിക്കാനാവില്ല. മോദിക്കും അദ്ദേഹത്തിന്റെ പ്രത്യയ ശാസ്ത്രത്തിനും സവർക്കർ സ്വീകാര്യനായിരിക്കും. എന്നാൽ, ജനാധിപത്യ ഇന്ത്യയ്ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമല്ല അയാൾ. ജിന്ന ഏറ്റെടുക്കുന്നതിനും രണ്ട് പതിറ്റാണ്ടുകൾ മുമ്പു തന്നെ ദ്വിരാഷ്ട്ര വാദം മുന്നോട്ടുവച്ചയാളാണ് സവർക്കറെന്ന് എ.ജി നൂറാനി അദ്ദേഹത്തിന്റെ കൃതികളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യം ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് വിവിധ വഴികളിലൂടെ സഞ്ചരിക്കുകയാണെന്ന നിരീക്ഷണം പുതിയ കാലത്ത് കൂടുതൽ ശക്തമാണ്. പാർലമെന്റ് അതിലേക്കുള്ള ഒരു വഴിയാണ്.


കഴിഞ്ഞ ഒമ്പത് വർഷമായി ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. 2014 മുതൽ 155 പ്രതിപക്ഷ എം.പിമാരെ വിവിധ ഘട്ടങ്ങളിലായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ പാസാക്കിയ ബില്ലുകളിൽ 76 ശതമാനവും പാർലമെന്ററി സമിതിയുടെ പരിശോധന കൂടാതെയാണ് പാസാക്കിയത്. ഇന്ത്യക്ക് ചരിത്രപരമായിപ്പോലും ഒരു രാഷ്ട്രമതം അവകാശപ്പെടുക സാധ്യമല്ല. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന രാജ്യത്തെ സംസ്‌കാരത്തിനു പകരമായി ഹിന്ദുത്വത്തെ പ്രതിഷ്ഠിക്കാമെന്നാണ് സംഘ്പരിവാർ കരുതുന്നത്. അന്യമത വിരോധമാണ് അവരുടെ വൈകാരിക ഉപകരണം. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ദിനം ജനാധിപത്യത്തിന് അവിസ്മരണീയ ദിനമാണെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിന് പോലും ഇരിപ്പിടമില്ലാത്ത ചടങ്ങിൽ എവിടെയാണ് ജനാധിപത്യമുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  32 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago