HOME
DETAILS

വിവാദങ്ങള്‍ വിടാതെ നാലുവര്‍ഷം പാഠം പഠിക്കാതെ നാണംകെട്ട പടിയിറക്കം

  
backup
June 25 2021 | 21:06 PM

56416513135-2

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നാലു വര്‍ഷംമുമ്പ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ 71 പിന്നിട്ട എം.സി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയായി സ്ഥാനമേറ്റതു മുതല്‍ വിവാദങ്ങളുടെ തോഴിയായിരുന്നു. പ്രതികരണങ്ങളില്‍ കരുതല്‍ വേണമെന്ന ശക്തമായ നിര്‍ദേശം പാര്‍ട്ടി എല്ലാ നേതാക്കള്‍ക്കും നല്‍കിയിട്ടും പരിധിവിട്ട പ്രതികരണമായിരുന്നു ജോസഫൈനില്‍ നിന്നുണ്ടായത്.
സ്ത്രീധന പ്രശ്‌നങ്ങളിലും ഗാര്‍ഹിക പീഡനങ്ങളിലും നിശബ്ദരായി നരകയാതന അനുഭവിക്കുന്ന സ്ത്രീകളെ ധൈര്യം നല്‍കി നിയമത്തിന്റെ തണലിലെത്തിക്കാന്‍ മുന്നില്‍ നില്‍ക്കേണ്ട വനിതാ കമ്മിഷന്‍ അധ്യക്ഷ ധാര്‍ഷ്ട്യം നിറഞ്ഞ മറുപടികളിലൂടെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി. ഇതിനുമുമ്പ് പലതവണ ജോസഫൈന് പാര്‍ട്ടി താക്കീത് നല്‍കിയിട്ടുണ്ട്. എത്ര താക്കീത് നല്‍കിയിട്ടും പഠിക്കാതെ ജോസഫൈന്‍ നിരന്തരം വിവാദങ്ങളില്‍ അകപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ അധ്യക്ഷപദവി രാജിവയ്ക്കാന്‍ ജോസഫൈനോട് നേതൃത്വം ആവശ്യപ്പെടേണ്ട അവസ്ഥയിലെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജോസഫൈനെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല.
നിരവധി തവണ വിവാദങ്ങളില്‍പ്പെട്ട അവര്‍ ഏറ്റവും ഒടുവിലായി പറഞ്ഞത് വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ ഇടണമെന്നായിരുന്നു. അതും സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യയോ കൊലപാതകമോയെന്ന് പൊലിസ് ഇതുവരെ സ്ഥിരീകരിക്കാത്ത വിസ്മയയുടെ വീട്ടില്‍ പോയാണ് ഇങ്ങനെ പറഞ്ഞത്.
1961ല്‍ ഇന്ത്യയില്‍ സ്ത്രീധനം നിയമം മൂലം നിരോധിച്ചതാണെന്നറിയാത്ത ആളൊന്നുമല്ല വനിതാ കമ്മിഷന്‍ അധ്യക്ഷ. ഗാര്‍ഹിക പീഡനത്തിനെതിരേ പരാതി പറയാന്‍ വിളിച്ച സ്ത്രീകളോട് പൊലിസില്‍ പരാതിപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ അനുഭവിച്ചോളാനാണ് ജോസഫൈന്‍ പറഞ്ഞത്. എന്നാല്‍, എല്ലാ വിവാദങ്ങള്‍ക്കും പിന്നാലെ നല്ലൊരു രാഷ്ട്രീയക്കാരിയായി താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞതെല്ലാം ആത്മാര്‍ത്ഥമായിട്ടായിരുന്നെന്നും പറയാനും അവര്‍ മടിച്ചില്ല.
പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം അവര്‍ സ്വീകരിച്ച പക്ഷപാതപരമായ നിലപാടുകളും പ്രതികരണങ്ങളും വലിയ വിമര്‍ശനങ്ങളാണ് വിളിച്ചുവരുത്തിയത്.
അവസാനം രാജിയിലേക്ക് നയിച്ച വിവാദം ജൂണ്‍ 23ന് ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ നടത്തിയ പരാമര്‍ശമായിരുന്നു.
സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങള്‍ ചെറുക്കാന്‍ സ്ത്രീകള്‍ക്ക് സഹായം എന്ന നിലയിലായിരുന്നു പരിപാടി. അവതാരകയുടെ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞു. സഹായം തേടി വിളിച്ചവര്‍ക്ക് ചോദ്യങ്ങള്‍ ആവര്‍ത്തിക്കേണ്ടി വന്നപ്പോള്‍ ജോസഫൈന്‍ അലോസരപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago