സ്കൂൾ പരിധിയിലെ ജനനവും മരണവും ഇനി മുതൽ പ്രഥമാധ്യാപകർക്കും സാക്ഷ്യപ്പെടുത്താം; വിജ്ഞാപനമിറക്കി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ ജനനവും മരണവും സർക്കാർ സ്കൂളിലെ പ്രഥമാധ്യാപകർക്കും സാക്ഷ്യപ്പെടുത്താം. സർക്കാർ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. തന്റെ സ്കൂൾ പരിധിയിലെ ജനനവും മരണവും സാക്ഷ്യപ്പെടുത്താനുള്ള ചുമതല കൂടി ഏൽപ്പിക്കുന്നതായാണ് വിജ്ഞാപനത്തിൽ പറയുന്നത്. സുപ്രീംകോടതി ഉത്തരവിലാണ് നടപടി.അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ എന്നിവരെയും ജനന- മരണ സാക്ഷ്യപ്പെടുത്തലിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ പ്രത്യേക വ്യക്തികളെ ചുമതലപ്പെടുത്താമെന്ന് 1969ലെ ജനനമരണ രജിസ്‌ട്രേഷൻ നിയമത്തിലുണ്ട്.സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, സർക്കാർ സ്‌കൂളിലെ പ്രഥമാദ്ധ്യാപകർ എന്നിവരെ ചുമതലപ്പെടുത്താമെന്ന് സുപ്രീംകോടതി 2009ൽ ഉത്തരവിട്ടിരുന്നു.
Content Highlights: kerala births and deaths can now also be certified head teachers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."