HOME
DETAILS

ദുബൈ കെ.എം.സി.സി അവാര്‍ഡ് പി.സുരേന്ദ്രന്‍ ഏറ്റുവാങ്ങും

  
backup
July 08 2022 | 18:07 PM

kmcc-award-p-surendran

ദുബൈ: ദുബൈ കെ.എം.സി.സിയുടെ സാഹിത്യ അവാര്‍ഡ് പ്രമുഖ മലയാള സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ ഏറ്റുവാങ്ങും.ജൂലൈ 12ന് ദുബൈയിലെ കറാമയിലുള്ള അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ നടക്കുന്ന ദുബൈ കെ.എം.സി.സി ഇഷ്‌ക്കേ ഇമാറാത്ത് ഈദ് പരിപാടിയിലാണ് അവാര്‍ഡ് സമ്മാനിക്കുക. ഡോ. എം കെ മുനീര്‍ എം.എല്‍.എ, മധ്യമപ്രവര്‍ത്തകരായ ടി.പി ചെറൂപ്പ, ജലീല്‍ പട്ടാമ്പി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡിനായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍, നിരൂപകന്‍ പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന പി.സുരേന്ദ്രന് ഗ്രാമപാതകള്‍ ഇന്ത്യന്‍ യാത്രകളുടെ പുസ്തകം, ജലഗന്ധി എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചൈനീസ് മാര്‍ക്കറ്റ് എന്ന കൃതിക്ക് മുപ്പത്തിമൂന്നാമത് ഓടക്കുഴല്‍ അവാര്‍ഡ്, കേളി അവാര്‍ഡ് എന്നിവയും കേരള ലളിത കല അക്കാദമി അവാര്‍ഡ് (രാമചന്ദ്രന്റെ കഥ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവാര്‍ഡ് (ബര്‍മുഡ), പത്മരാജന്‍ പുരസ്‌കാരം (ഗൗതമ വിഷാദ യോഗം ), സമഗ്ര സംഭാവനകള്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അവാര്‍ഡ്, ശാന്തകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് . കുമരനെല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി അധ്യാപകനായിരുന്നു. മഞ്ചേരി പാപ്പിനിപ്പാറ കുമാരന്‍ നായര്‍ സരോജിനി അമ്മ ദമ്പതികളുടെ മകനായ ഇദ്ദേഹം മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് 'പ്രാര്‍ത്ഥന'യില്‍ ഭാര്യ സുജാതയോടൊപ്പം കഴിയുന്നു. മക്കള്‍: ജയദേവന്‍, നിഖില ചന്ദ്രന്‍. പിരിയന്‍ ഗോവണി, ഭൂമിയുടെ നിലവിളി, കറുത്ത പ്രാര്‍ത്ഥനകള്‍, ബര്‍മുഡ, അഭയാര്‍ഥികളുടെ പൂന്തോട്ടം, ആഴത്തിന്റെ നിറം, ജല ഗാന്ധി, 64 ചെറിയ കഥകള്‍, രജനീതി, ചൈനീസ് മാര്‍ക്കറ്റ്, ബുദ്ധ വസ്ത്രം, തിരഞ്ഞെടുത്ത കഥകള്‍, ഉടഞ്ഞ ബുദ്ധന്‍ (കഥാ സമാഹാരങ്ങള്‍) മഹായാനം, സാമൂഹ്യപാഠം, മായാ പുരാണം, കാവേരിയുടെ പുരുഷന്‍, ജൈവം (നോവലുകള്‍) രാമചന്ദ്രന്റെ കല (കല വിമര്‍ശനം), കഥയിലൊതുങ്ങാത്ത നേരുകള്‍,(അനുഭവ കഥനം), മതം ആത്മീയത, വിമോചനം (ലേഖന സമാഹാരം)നക്സല്‍ ബാരിയിലെ ശേഷിപ്പുകളിലൂടെ, ദേവദാസിത്തെരുവുകളിലൂടെ (യാത്ര വിവരണം), രാസലീല (വിവര്‍ത്തനം), 1921 പോരാളികള്‍ വരച്ച ദേശ ഭൂപടം എന്നിവ പ്രധാന കൃതികളാണ്. പത്തു വര്‍ഷത്തിന് ശേഷം അടുത്തിടെ ഇലകളില്‍ കാറ്റു തൊടുമ്പോള്‍ എന്ന പേരില്‍ ഒരു കഥാസമാഹാരവും ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago