ബത്തേരി കോഴ വിവാദത്തില്‍ വയനാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി: നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി,പിന്നാലെ കൂട്ടരാജി
വയനാട്; നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ ഉയര്‍ന്ന കോഴ വിവാദത്തില്‍ വയനാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനേയും മണ്ഡലം പ്രസിഡന്റിനേയും സ്ഥാനത്ത് നിന്ന് നീക്കി അച്ചടക്ക നടപടി.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാറിനെ ബത്തേരി മണ്ഡലം കമ്മിറ്റിയുമാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. ഇതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ഭാരവാഹികള്‍ രാജിവച്ചു.യുവമോര്‍ച്ച ഭാരവാഹിത്വത്തിലുള്ള 13 പേരാണ് രാജിവെച്ചത്. പാര്‍ട്ടിയുടെ ഏകപക്ഷീയമായ നിലപാടിനെ എതിര്‍ത്തു കൊണ്ടാണ് രാജിയെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു.
കോഴ വിവാദത്തില്‍ ആരോപണം ഉയര്‍ന്ന നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു ഈ നേതാക്കള്‍. ഇതേ തുടര്‍ന്നാണ് നടപടിയെന്നാണ് കരുതുന്നത്.
സി.കെ. ജാനുവിന് വേണ്ടിയും വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ച് അമിത് ഷാ വയനാട്ടില്‍ നടത്തിയ റാലിയെ ദീപു ഉള്‍പ്പെടെയുള്ള യുവമോര്‍ച്ച നേതാക്കള്‍ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."