HOME
DETAILS

ഒന്നാം ക്ലാസിൽ എന്തുകൊണ്ട് കുട്ടികൾ കുറയുന്നു?

  
backup
July 08 2022 | 20:07 PM

89451256471-2022-editorial


ഈ വർഷം ഒന്നാം ക്ലാസിൽ പൊതുവിദ്യാലയങ്ങളിൽ ചേർന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ കുറഞ്ഞിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ അന്തരം. കൊവിഡ് കാലത്ത് സ്‌കൂളുകൾ അടഞ്ഞുകിടപ്പായിരുന്നു. എന്നാൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളിൽ കുറവുണ്ടായിരുന്നില്ല. കൊവിഡ് ഇല്ലാത്ത ഇത്തവണത്തെ അധ്യയനവർഷത്തിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം 3,03,168 പേരാണ്. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയവരാകട്ടെ 3,48,741 പേരും. 45,573 കുട്ടികളുടെ കുറവ്.


വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തലിൽ ജനസംഖ്യാ വർധനവിലെ പൊതുവായ കുറവാണ് ഒന്നാം ക്ലാസിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തെ ബാധിച്ചതെന്നാണ്. കഴിഞ്ഞ രണ്ട് വർഷവും സ്‌കൂളുകൾ അടഞ്ഞുകിടന്നതിനാൽ ഒന്നാം ക്ലാസിൽ പ്രവേശിച്ച കുട്ടികളുടെ എണ്ണമെടുക്കൽ കൃത്യമായി നടന്നിട്ടുണ്ടാവില്ല. അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ഏകദേശ കണക്ക് വച്ച് എടുത്തതായിരിക്കുമോ കഴിഞ്ഞ വർഷത്തെ കണക്കെന്ന് പരിശോധിക്കേണ്ടതുണ്ട്. ഒരു വർഷത്തിന്റെ വ്യത്യാസത്തിൽ 45,573 കുട്ടികൾ കഴിഞ്ഞ വർഷത്തേതിൽ നിന്ന് കുറയാൻ ജനസംഖ്യാ വർധനവിലെ കുറവ് കാരണമായി എന്ന് പറയുന്നത് എത്രമാത്രം യുക്തിഭദ്രമാണ്. കൊവിഡ് കാലത്ത് കുട്ടികളുടെ എണ്ണത്തിൽ കൃത്യമായ കണക്കെടുപ്പ് നടത്താത്തതിനാൽ സംഭവിച്ച പിഴവായിരിക്കാം ചിലപ്പോൾ. എന്നാൽ രണ്ടു മുതൽ 10 വരേയുള്ള ക്ലാസുകളിൽ കുട്ടികളുടെ എണ്ണം വർധിച്ചിട്ടുമുണ്ട്. 1,19,970 കുട്ടികൾ ഇങ്ങനെ ചേർന്നിട്ടുണ്ടെന്ന കണക്കും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പക്കൽ ഉണ്ട്. അതേപോലെ സർക്കാർ വിദ്യാലയങ്ങളിൽ 4,10 ക്ലാസുകളിലും എയ്ഡഡ് വിദ്യാലയങ്ങളിൽ 4,7,10 ക്ലാസുകളിലും ഈ വർഷം പ്രവേശനം നേടിയവരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. ഇത് ജനസംഖ്യാ വർധനവിലുണ്ടായ കുറവ് കാരണമാണെന്ന് പറയാനാകുമോ?


അടുത്ത കാലത്തായി സ്വകാര്യ സ്‌കൂളുകൾ ഉപേക്ഷിച്ച് പല രക്ഷിതാക്കളും അവരുടെ കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ ചേർത്തുകൊണ്ടിരുന്നതാണ്. സർക്കാർ സ്‌കൂളുകളിൽ സ്വകാര്യ സ്‌കൂളുകൾക്ക് സമാനമായ സൗകര്യങ്ങളും പല സ്‌കൂളുകളിലും സ്മാർട്ട് ക്ലാസുകൾ ആരംഭിച്ചതും സർക്കാർ സ്‌കൂളുകളെ ആകർഷണീയമാക്കുകയായിരുന്നു. ഈയൊരു പശ്ചാത്തലത്തിലും കൂടിയായിരുന്നു സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് അടുത്ത കാലത്ത് മാറ്റി ചേർക്കലുകളുണ്ടായത്. ഈ കാരണത്താലായിരിക്കാം അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ എല്ലാ ക്ലാസുകളിലും കുട്ടികൾ കുറഞ്ഞു കൊണ്ടിരുന്നത്. അത് ഈ അധ്യയന വർഷത്തിലും ആവർത്തിച്ചിട്ടുണ്ട്.


ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലായി 38,32,395 കുട്ടികളാണ് ഇത്തവണയുള്ളത്. ഇതിൽ രണ്ടു മുതൽ 10 വരെയുള്ള ക്ലാസുകളിൽ പുതുതായി ചേർന്ന കുട്ടികളിൽ 49,915 പേരും സർക്കാർ സ്‌കൂളുകളിലാണ് പ്രവേശനം നേടിയത്. ഇതിൽ നിന്ന് സർക്കാർ വിദ്യാലയങ്ങളോട് രക്ഷിതാക്കൾക്കും കുട്ടികൾക്കും ആഭിമുഖ്യം കൂടുന്നുവെന്ന് മനസിലാക്കാവുന്നതാണ്. 75,055 പേർ എയ്ഡഡ് സ്‌കൂളുകളിൽ പ്രവേശനം നേടിയതിന്റെ പ്രധാന കാരണം എസ്.എസ്.എൽ.സി പരീക്ഷകളിൽ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ പലതും നൂറ് ശതമാനം വിജയം വരിക്കുന്നതിനാലാവാം. അതിൽ തന്നെ ഭൂരിപക്ഷം കുട്ടികളും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നുവെന്നതും എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികൾ ആകർഷിക്കപ്പെടുന്നതിന്റെ മുഖ്യ കാരണമായിരിക്കാം. അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്നാണ് സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലേക്കും എയ്ഡഡ് സ്‌കൂളുകളിലേക്കും ഈ ഒഴുക്ക്. ഒരുപക്ഷേ വിദ്യാഭ്യാസത്തിന്റെ മികച്ച അടിത്തറ പാകുന്നത് സ്വകാര്യ വിദ്യാലയങ്ങളിലെ മോണ്ടിസോറികളിലും എൽ.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസുകളിലുമാണെന്ന രക്ഷിതാക്കളുടെ ധാരണയായിരിക്കാം സർക്കാർ സ്‌കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറവ് വരാൻ കാരണം. അതേസമയം രണ്ടാം ക്ലാസ് മുതൽ സർക്കാർ സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം വർധിക്കുന്നതായും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കിൽ പറയുന്നുണ്ട്.


സ്വകാര്യ സ്‌കൂളുകളിലെ എൽ.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം രക്ഷിതാക്കൾ കുട്ടികളെ അത്തരം സ്‌കൂളുകളിൽ നിന്ന് വിടുതൽ വാങ്ങി സർക്കാർ സ്‌കൂളുകളിൽ രണ്ടാം ക്ലാസിൽ ചേർക്കുന്നുണ്ടാകണം. രണ്ടു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഈ വർഷം 1,19,970 കുട്ടികൾ പുതുതായി ചേരാനുണ്ടായ കാരണവും ഇതുതന്നെയായിരിക്കില്ലേ. കുട്ടികളുടെ ആകെ എണ്ണത്തിൽ ജില്ലാ തലത്തിൽ മലപ്പുറമാണ് മുന്നിൽ. 20.35 ശതമാനം. കൊവിഡിനു ശേഷം കുട്ടികൾ ഇതര സിലബസുകളിലേക്ക് ചേക്കേറിയതും ഒന്നാം ക്ലാസിൽ എണ്ണം കുറയാൻ കാരണമായിട്ടുണ്ടാകണം.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. എൺപത് ശതമാനം കുടുംബങ്ങളും പൊതുവിദ്യാഭ്യാസത്തെയാണ് ആശ്രയിക്കുന്നത്. ദേശീയ തലത്തിൽ നാലിൽ ഒരു കുട്ടി സ്‌കൂളിൽ എത്തുന്നില്ല. യു.എൻ.ഡി.പി തയാറാക്കിയ ഏറ്റവുമവസാനത്തെ ഹ്യൂമൻ ഡവലപ്‌മെന്റ് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ കുട്ടികളുടെ ശരാശരി സ്‌കൂൾ വർഷം 5 മുതൽ 6 വരെയാണ്. ഒന്നാം ക്ലാസിൽ ചേരുന്ന 47 ശതമാനം കുട്ടികളും പത്താം ക്ലാസ് ആകുമ്പോഴേക്കും കൊഴിഞ്ഞുപോകുന്നുണ്ട്. എന്നാൽ കേരളത്തിലെ രക്ഷിതാക്കൾ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഏതാണ്ട് എല്ലാ വിദ്യാർഥികളും പന്ത്രണ്ടാംക്ലാസ് പൂർത്തിയാക്കുന്നുണ്ട്. ശാസ്ത്രീയതയും മാനുഷികതയും നമ്മുടെ പൊതുവിദ്യാലയങ്ങളിൽ ഒത്തുചേരുന്നു എന്നതാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ സവിശേഷത. ശരിയായ പരിശീലനം ലഭിച്ച അധ്യാപകരാണ് സ്‌കൂളുകളിൽ പഠിപ്പിക്കുന്നതും.


ഒന്നാംക്ലാസിൽ കുട്ടികൾ എന്തുകൊണ്ട് കുറയുന്നുവെന്ന് ശാസ്ത്രീയമായ പഠനത്തിലൂടെ കണ്ടെത്തേണ്ടതാണ്. ജനസംഖ്യാ വർധനയിലെ പൊതുവായ കുറവ് തന്നെയാണോ കാരണമെന്ന് ഇത്തരം പഠനത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago
No Image

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമി; എ.ഡി.എമ്മിന്റെ മരണത്തില്‍ ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ല; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷന്‍

Kerala
  •  2 months ago
No Image

കേരളത്തിന് പുതിയ ഗവര്‍ണര്‍; ആരിഫ് ഖാന് പകരം ഇനി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി

Kerala
  •  2 months ago