'കള്ളക്കടത്തുകാര്‍ക്ക് ലൈക്കടിക്കുന്നവര്‍ തിരുത്തണം,ഫാന്‍സ് ക്ലബ്ബുകള്‍ സ്വയം പിരിഞ്ഞുപോകണം': അര്‍ജുന്‍ ആയങ്കിയടക്കമുള്ള സംഘങ്ങളെ തളളിപ്പറഞ്ഞ് ഡി.വൈ.എഫ്.ഐ
കണ്ണൂര്‍:കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നത് തിരുത്തണമെന്ന നിര്‍ദേശവുമായി ഡി.വൈ.എഫ്.ഐ.
പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലാത്ത പലരും സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ കബളിപ്പിച്ച് നേതാക്കളായി മാറുകയാണെന്നും ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ഷാജര്‍.
രാമനാട്ടുകര സ്വര്‍ണ്ണകവര്‍ച്ച കേസില്‍ പൊലിസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയുടെ സി.പി.എം ബന്ധം സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി തന്നെ ഇത്തരം സംഘങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്.
സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് എന്ത് പാര്‍ട്ടിയെന്നും ഏത് നിറമുള്ള പ്രൊഫൈല്‍ വെച്ചാലും അവര്‍ക്ക് ഒറ്റ ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും ഷാജര്‍ ഫേസ്ബുക്കില്‍ കുറിച്ചു.പകല്‍ മുഴുവന്‍ ഫേസ്ബുക്കിലും, രാത്രിയില്‍ നാട് ഉറങ്ങുമ്പോള്‍ കള്ളക്കടത്തും നടത്തുന്ന 'പോരാളി സിംഹങ്ങള്‍' ആണിവര്‍ എന്നും ഫാന്‍സ് ക്ലബുകാര്‍ സ്വയം പിരിഞ്ഞു പോകണമെന്നും ഇവര്‍ക്ക് പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലെന്നും ഷാജര്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പാർട്ടിയൊ, ആര് ? പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേർന്ന് ക്വട്ടേഷനും, സ്വർണ്ണക്കടത്തും നടത്തി പണം...
Posted by M Shajar on Friday, June 25, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."