സ്‌കൂള്‍ ബസ് എവിടെ വരെയെത്തി? കുട്ടികള്‍ സ്‌കൂളില്‍ നിന്നും ഇറങ്ങിയോ? ഈ ആപ്പ് വഴി ഇനി ഇക്കാര്യങ്ങള്‍ വേഗത്തില്‍ അറിയാം
vidyavahan app is introduced
സ്‌കൂള്‍ ബസ് എവിടെ വരെയെത്തി? കുട്ടികള്‍ സ്‌കൂളില്‍ നിന്നും ഇറങ്ങിയോ? ഈ സര്‍ക്കാര്‍ ആപ്പ് വഴി ഇനി ഇക്കാര്യങ്ങള്‍ വേഗത്തില്‍ അറിയാം
സ്‌കൂള്‍ കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്കപ്പെടുന്ന രക്ഷിതാക്കള്‍ ആണോ നിങ്ങള്‍? ബസ് സുരക്ഷിതമായ വേഗത്തിലാണോ സഞ്ചരിക്കുന്നതെന്നും, കുട്ടികളുമായി ബസ് എവിടെ വരെയെത്തിയെന്നും, കുട്ടികള്‍ എപ്പോള്‍ സ്‌കൂളിലെത്തി? എപ്പോള്‍ പുറപ്പെട്ടു? എന്നൊക്കെ ഇനി വളരെ എളുപ്പത്തില്‍ രക്ഷിതാക്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. കേരള സര്‍ക്കാര്‍ പുറത്തിറക്കിയ വിദ്യാവാഹന്‍ എന്ന ആപ്പ് വഴിയാണ്, ഇക്കാര്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് അറിയാന്‍ സാധിക്കുന്നത്. അതിന് പുറമെ അത്യാവശ്യ ഘട്ടങ്ങളില്‍ വാഹനത്തിന്റെ െൈഡ്രവറെയോ അല്ലെങ്കില്‍ വാഹനത്തിലെ സഹായിയെയോ ബന്ധപ്പെടാനുളള സൗകര്യവും ഈ ആപ്പ് പ്രധാനം ചെയ്യുന്നുണ്ട്. കേരള മോട്ടോര്‍ വകുപ്പാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
പ്ലേ സ്‌റ്റോറില്‍ നിന്നോ, ആപ്പ് സ്റ്റോറില്‍ നിന്നോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഈ ആപ്പ് ഉപയോഗിക്കുന്നതിനായി നിര്‍ബന്ധമായും മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്.
മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്. സ്‌കൂള്‍ അധികൃതരുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് വാഹനം ട്രാക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്.ആപ്പില്‍ നിന്നും വാഹനത്തിന്റെ നമ്പര്‍ തെരെഞ്ഞെടുത്ത് കൊണ്ടാണ് വാഹനത്തെ രക്ഷിതാക്കള്‍ക്ക് ട്രാക്ക് ചെയ്യാന്‍ സാധിക്കുന്നത്.
Content Highlights: vidyavahan app is introduced
സ്‌കൂള്‍ ബസ് എവിടെ വരെയെത്തി? കുട്ടികള്‍ സ്‌കൂളില്‍ നിന്നും ഇറങ്ങിയോ? ഈ സര്‍ക്കാര്‍ ആപ്പ് വഴി ഇനി ഇക്കാര്യങ്ങള്‍ വേഗത്തില്‍ അറിയാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."