വീവേഴ്‌സ് വില്ലേജിലെ കഞ്ചാവ് കേസ്: വിവാഹാഭ്യര്‍ഥന നിരസിച്ചതിനുള്ള പ്രതികാരമെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം:തിരുവനന്തപുരത്തെ പ്രശസ്തമായ വസ്ത്ര നിര്‍മ്മാണ സ്ഥാപനമായ വീവേഴ്സ് വില്ലേജില്‍ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തില്‍ വഴിത്തിരിവ്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ സ്ഥാപനത്തിന്റെ ഉടമയായ ശോഭ വിശ്വനാഥിനെ കുടുക്കാന്‍ മുന്‍ സുഹൃത്താണ് കഞ്ചാവ് കൊണ്ട് വെച്ചതിന് പിന്നിലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ഹരീഷ്, സഹായിയായ വിവേക് എന്നിവര്‍ ചേര്‍ന്നാണ് ശോഭയുടെ സ്ഥാപനത്തില്‍ കഞ്ചാവ് ഒളിപ്പിച്ചതെന്നാണ് കണ്ടെത്തിയത്.
ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശോഭ വിശ്വനാഥ് നടക്കുന്ന കൈത്തറി സംരഭമായ വീവേഴ്സ് വില്ലേജിന്റെ വഴുതക്കാടിനടുത്തുള്ള കടയില്‍ നിന്നും അരക്കിലോ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. നാര്‍കോട്ടിക്സും മ്യൂസിയം പൊലിസും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.
തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശോഭ വിശ്വനാഥിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്നു തന്നെ ശോഭയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യമാണ് കേസില്‍ കുടുക്കാന്‍ കാരണമെന്ന് ശോഭ വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പൊലിസ് അവസരം നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു. ചെയ്യാത്ത കുറ്റം അംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് പോരാടണമെന്ന് ഉറപ്പിച്ചത്.
ആറ് മാസമാണ് നിരപരാധിത്വം തെളിയിക്കാന്‍ എടുത്തത്. അന്ന് സംഭവം നടന്നപ്പോള്‍ തന്നെ എനിക്ക് മാധ്യമങ്ങളെ അറിയിക്കാമായിരുന്നു. എന്നാല്‍ എന്റെ നിരപരാധിത്വം തെളിയിക്കാനായി ഞാന്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു,' ശോഭ വിശ്വനാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."