HOME
DETAILS
MAL
ആണൊറ്റയാകുമ്പോള്‍
backup
July 09 2022 | 05:07 AM
കവിത
ബിജു അഴീക്കോട്
ഒറ്റയാകുമ്പോൾ
ആണേതൊരുത്തനും
തുരുത്തിന് സമാനം
എവിടെ നിന്നാണെന്നറിയാത്ത
ശൂന്യതകൾ
നിശ്ചലതയുടെ
പുരാവൃത്തം പറയും
തനിച്ചവൻ
പറന്നു പോയ ആകാശങ്ങളെ
തിരിച്ചെടുക്കും
നിഴലുകളുടെ കനവും ആഴവുമളക്കും
ചിറകിനിടയിലെ
തൂവലുകളടർന്ന
ഇന്നലെകളെ വെറുതേ ഓർത്തെടുക്കും
ഒറ്റയാൾ വനങ്ങളിൽ
വേട്ടയ്ക്കിറങ്ങി
മായാത്ത മുറിവുമായി
പരാജിതന്റെ മൗനം പുതച്ച്
നിശബ്ദ സമുദ്രമായി
നിഗൂഢമായൊഴുകും
ആണോർമയെേപ്പാഴും
ആദ്യത്തേതിൽ തളച്ചിടപ്പെടും
പ്രണയം
സ്പർശം
ചുംബനം
കണ്ണീർ
ആദ്യത്തേത് മറക്കാനവന്
ആഴി കുടിക്കേണ്ടി വരും
ആണൊറ്റയാകുമ്പോൾ
അവനറിയാതെ അവനില്ലാതായി
മറ്റൊരാൾ പിറക്കും
അവനവനല്ലാത്ത
മറ്റൊരാൾ
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."