'ആരെ പറ്റിക്കാനാണ് ജയരാജാ ഈ തട്ടിപ്പ്': സ്വര്‍ണക്കവര്‍ച്ചാ ശ്രമത്തില്‍ സിപിഎം ബന്ധം വ്യക്തമെന്ന് കെ സുരേന്ദ്രന്‍
കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്ത് ആസൂത്രണക്കേസില്‍ സി.പി.എമ്മിനെ കടന്നാക്രമിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംഭവത്തില്‍ സിപിഎം പങ്കാളിത്തം തെളിഞ്ഞു വരുകയാണ്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെല്ലാം സിപിഎം ബന്ധം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കേസില്‍ അന്വേഷണം വഴി തെറ്റുകയാണ്. അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ ഒരു സിപിഎം നേതാവിന്റെയാണ്. കാര്‍ മാറ്റിയത് സിപിഎം നേതാക്കളുടെ അറിവോടെയാണ്. പൊലിസ് കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ആകാശ് തില്ലങ്കേരിയും കൊടി സുനിയും അര്‍ജുന്‍ ആയങ്കിയുമൊക്കെ സിപിഎമ്മിന്റെ ആളുകളാണ്. എന്നിട്ട് പറയുകയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ 3000 കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുമെന്ന്. ആരെ പറ്റിക്കാനാണ് ജയരാജാ ഈ തട്ടിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. എന്താ നിങ്ങള്‍ ഉദ്ദേശിക്കുന്നത്. ഒരു സംഭവത്തില്‍ മാത്രമല്ല ഈ ഇരട്ടത്താപ്പ്' കെ.സുരേന്ദ്രന്‍ കോഴിക്കോട് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."