വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ട് മുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി
വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ട് മുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി
ആലപ്പുഴ: ആലപ്പുഴയില്‍ റാണി ചിത്തിര കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി. ബോട്ട് യാത്രക്കാരായ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ സുരക്ഷിതരാണ്.തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ഭാര്യയും ഭര്‍ത്താവും കുഞ്ഞുമടക്കമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടില്‍ വെള്ളം കയറിയപ്പോള്‍ തന്നെ ജീവനക്കാര്‍ ഇവരെ തൊട്ടടുത്ത ഹൗസ് ബോട്ടുകളിലേക്ക് മാറ്റിയതിനാല്‍ വലിയൊരു അപകടം ഒഴിവായി. ബോട്ടിലെ അടിത്തട്ട് തകര്‍ന്നാണ് വെള്ളം അകത്ത് കയറിയതെന്നാണ് ലഭിക്കുന്ന വിവരം.
കാലപ്പഴക്കം ചെന്ന ഹൗസ്‌ബോട്ടാണിത്. മണല്‍ത്തിട്ടയിലിടിച്ച് പലക ഇളകി ഹൗസ്‌ബോട്ടിലേക്ക് വെള്ളം കയറിയതായാണ് വിവരം. പതുക്കെയാണ് ബോട്ടിലേക്ക് വെള്ളം കയറി മുങ്ങിയത് എന്നതുകൊണ്ടാണ് യാത്രക്കാരെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. ചാണ്ടി ഫിലിപ്പ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റിലാക്‌സിങ് കേരള എന്ന ഹൗസ്‌ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അനസ് എന്നയാള്‍ ലീസിനെടുത്ത് ഓടിക്കുകയായിരുന്നു ഈ ബോട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."