HOME
DETAILS
MAL
ഉനയിലെ ദലിത് പീഡനത്തില്‍ പ്രതിഷേധിച്ച 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്പെന്ഷന്
backup
August 23 2016 | 09:08 AM
ഗാന്ധിനഗര്‍: ഗുജറാത്തിലെ ഉനയില്‍ ദലിത് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച 44 കോണ്‍ഗ്രസ് എം.എല്‍.എ മാരെ ഗുജറാത്ത് നിയമസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സ്പീക്കര്‍ രമണ്‍ലാല്‍ വോറയാണ് നിയമസഭയില്‍ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ എം.എല്‍.എ മാരെ സസ്പെന്‍ഡ് ചെയ്തത്.
ഉനയില്‍ ദലിത് നേരെ നടത്തിയ ആക്രമണത്തില്‍ ഉടന്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് എം.എല്‍.എമാർ സഭയില്‍ പ്രതിഷേധിച്ചത്. ഗുജറാത്തില്‍ കോണ്‍ഗ്രസിന് ആകെ 56 എം.എല്‍.എ മാരാണ് ഉള്ളത്.
ഗുജറാത്തിലെ സോമനാഥ് ജില്ലയിലാണ് പശുവിനെ കൊന്ന് തൊലിയെടുത്തെന്നാരോപിച്ച് നാല് ദലിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ജൂലൈ 11 നാണ് സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."