ശ്രീലങ്ക പ്രക്ഷുബ്ധം; പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി ജനം; സുരക്ഷിത സ്ഥാനത്തേക്ക് മാറി ഗോതാബായ
കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ വളഞ്ഞു. എന്നാല്‍ ജനം ഇരച്ചെത്തുംമുന്‍പെ പ്രസിഡന്റ് സുരക്ഷിത സ്ഥാനത്തേക്ക് പാലായനം ചെയ്തു. അതേസമയം, ഗോതാബായ രാജ്യം വിട്ടതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ പാര്‍ട്ടികളുടെയും അവകാശ പ്രവര്‍ത്തകരുടെയും ബാര്‍ അസോസിയേഷന്റെയും നിയമപരമായ വെല്ലുവിളിയെത്തുടര്‍ന്ന് പൊലിസ് കര്‍ഫ്യൂ ഉത്തരവ് ഇന്നലെ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീലങ്കന്‍ പതാകയേന്തിയ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി വളയുകയായിരുന്നു.പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗോതബയ രാജപക്‌സെയെ ഇന്നലെ രാത്രിതന്നെ ആര്‍മി ആസ്ഥാനത്തേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."