HOME
DETAILS
MAL
'വിശദമായി പിന്നീട് പറയാം; ഇന്ധനവിലവര്‍ധനയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി വി മുരളീധരന്‍
backup
June 26 2021 | 10:06 AM
തിരുവനന്തപുരം: ഇന്ധനവില വര്‍ധനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി വി.മുരളീധരന്‍. പിന്നീട് വിശദമായി പറയാമെന്നായിരുന്നു മറുപടി.
രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെ ജനരോക്ഷം ഉയര്‍ന്നിട്ടുണ്ട്. വ്യാപക വിമര്‍ശനമുയര്‍ന്നിട്ടും നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 100.15 രൂപയും ഡീസലിന് 95.24 രൂപയുമാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 98.27 രൂപയും ഡീസലിന് 93.48 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.79 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം 14ാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."