'നിങ്ങളുടെ കോട്ട വീണുകഴിഞ്ഞു, ജനതയുടെ ശക്തി വിജയിച്ചിരിക്കുന്നു' പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്ന് ജയസൂര്യ
കൊളംബോ: 'നിങ്ങളുടെ കോട്ട വീണുകഴിഞ്ഞു. ജനതയുടെ ശക്തി വിജയിച്ചിരിക്കുന്നു. അന്തസ്സുകാത്ത് രാജിവെച്ചു പോവൂ'.
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് മുന്‍ ക്രിക്കറ്റ് താരം സനത് ജയൂസൂര്യ.
പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്ന ജയസൂര്യ അതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചു.താന്‍ എന്നും രാജ്യത്തെ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്ന് ജയസൂര്യ ട്വിറ്ററില്‍ കുറിച്ചു.
രാജ്യം ഇതുപോലെ ഒറ്റക്കെട്ടായി നിന്ന ഒരു കാലം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ, പരാജയപ്പെട്ട നേതാവിനെ പുറത്താക്കുക. അതില്‍ ഉടന്‍ തന്നെ വിജയം ആഘോഷിക്കാനാവുമെന്ന് ജയസൂര്യ പറഞ്ഞു.
Ialways stand with the People of Sri Lanka. And will celebrate victory soon. This should be continue without any violation. #Gohomegota#අරගලයටජය pic.twitter.com/q7AtqLObyn
— Sanath Jayasuriya (@Sanath07) July 9, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."