ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന് പ്രതിഷേധക്കാര്‍
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന് വസതിയില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍. പണം പ്രതിഷേധക്കാര്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 17.8 ദശലക്ഷം രൂപ എണ്ണിത്തിട്ടപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാര്‍ അവകാശപ്പെടുന്നത്.
കണ്ടെത്തിയ പണം സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി പറയപ്പെടുന്നുവെന്ന് ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങളില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചതായും ഡെയ്‌ലി മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മറ്റൊരു സംഘം പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതി തീയിട്ടു.
അതേസമയം, പ്രസിഡന്റ് എവിടെയാണെന്നതിനെ കുറിച്ച് ആര്‍ക്കും വിവരമില്ല. പ്രസിഡന്റ് ബുധനാഴ്ച രാജിവെക്കുമെന്ന് സ്പീക്കര്‍ മഹിന്ദ യപ അഭയ്‌വര്‍ധന ശനിയാഴ്ച അര്‍ധരാത്രിയോടെ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."