67 ഫലസ്തീന് കുട്ടികള്‍
അഹ്ലം ബിശാരത്
മൊഴിമാറ്റം: എസ്.എ ഖുദ്സി
67 കുട്ടികള്‍
67 കുളിസ്പോഞ്ചുകള്
67 വെള്ളംനിറയ്ക്കാനുള്ള പ്ലാസ്റ്റിക് ബക്കറ്റുകള്‍
67 നീല കുളിത്തൊട്ടികള്‍
67 അമ്മമാര്‍ വിളിക്കുന്നു:
ഇവിടെവാടാ, നിന്നെ കുളിപ്പിച്ചുതരാം
ഇവിടെവാടീ, നിന്നെ കുളിപ്പിച്ചുതരാം
67 കര്‍ക്കശ ശബ്ദങ്ങള്‍
67 ഉച്ചത്തിലുള്ള ആക്രോശങ്ങള്‍
67 കൊച്ചുകുട്ടികള്‍ കരയുന്നു
67 കുഞ്ഞു നിക്കറുകള്‍
അവയിലെ സ്ട്രോബറികള്‍
67 കുഞ്ഞ് അടിയുടുപ്പുകള്‍
അവയിലെ തവളകള്‍
67 കുട്ടികള്‍ വീട്ടിലെ മുറികള്‍തോറും ഓടിനടക്കുന്നു
67 കുട്ടികള്‍ ഇരുപ്പുമുറിയിലെ പഴകിയ
സോഫായ്ക്ക് പിറകില്‍ ചെന്നൊളിക്കുന്നു
67 കുട്ടികള്‍ വാതിലുകള്‍ക്ക് പിറകില്‍ ചെന്നുനോക്കുന്നു
67 കുട്ടികള്‍ക്ക് കണ്ടുകിട്ടി:
നിന്നെ കണ്ടെടാ,
നിന്നെ കണ്ടെടീ
67 അമ്മമാര്‍ ഇന്ന് രാവിലെ
ഒന്നുംചെയ്യാനില്ലാതെ ഇരിക്കുകയാണ്
67 മരണങ്ങള്
കളികള്‍ അപ്രത്യക്ഷമായി
എന്നെന്നേക്കുമായി
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."