ഡോപ; മെഡിക്കല്‍ പരിശീലനത്തിന്റെ പരീക്ഷണമുറി
അനീസ് ഹസന്‍
പഠിച്ചെടുത്ത മേഖലയില്‍ ജോലിചെയ്യുകയെന്നത് സ്വാഭാവികം മാത്രം. പഠിച്ചെടുത്ത കാര്യങ്ങള്‍ പകര്‍ന്നുനല്‍കുക കൂടി ചെയ്യുമ്പോള്‍ നേടിയത് അര്‍ഥപൂര്‍ണമാവുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ യുവഡോക്ടര്‍മാരായ മുഹമ്മദ് ആസിഫ് പി.പി, മുഹമ്മദ് നിയാസ് പാലോത്ത്, ആഷിഖ് സൈനുദ്ദീന്‍ എന്നിവരുടെ മനസില്‍ 'ഡോപ' (ഉീരീേൃ' െഛംി ജൃലു അരമറലാ്യ) എന്ന ആശയം ഉദിക്കുന്നത് ഇങ്ങനെയാണ്. ആപ്പിന്റെ പ്രവര്‍ത്തനത്തിനായി ബി.ടെക്കുകാരനായ സുഹൃത്ത് മുനീര്‍ മരക്കാരെയും കൂടെക്കൂട്ടി.
ഡോക്ടര്‍ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലാണ് ഇവര്‍ ആപ്പിലൂടെയുള്ള പരിശീലനത്തിനായി സമയം കണ്ടെത്തുന്നത്. നാം കടന്നുപോകുന്ന കാലത്തിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ലഭിച്ചത് പഠിപ്പിക്കാനും സമയം കണ്ടെത്തുന്നുവെന്ന് മാത്രം- ഇതുസംബന്ധിച്ച് മൂവരും പറയുന്നു.
ഒരുപാട് പേരുടെ ആഗ്രഹമാണ് ഡോപയിലൂടെ നടപ്പിലാക്കിയത്. മെഡിക്കല്‍ പ്രവേശനത്തിനു വേണ്ടി തയ്യാറെടുക്കുന്ന പല വിദ്യാര്‍ഥികളും ഇത്തരം ആവശ്യങ്ങള്‍ നിരന്തരം ഉന്നയിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ഉള്ളും പുറവും മനസിലാക്കി കൊടുക്കാനും, വ്യക്തമായ രീതിയില്‍ അവരെ ഗൈഡ് ചെയ്യാനുമുള്ള ഒരു സംവിധാനം ഇവിടെയില്ല എന്നതാണ് സത്യം. അതു ചെയ്യാന്‍ ഏറ്റവും പ്രാപ്തര്‍, ആ വഴികളിലൂടെ കടന്നുവന്ന ഡോക്ടര്‍മാര്‍ തന്നെയാണല്ലോ. അവസരനിഷേധം ഇനിയും തുടര്‍ന്നുകൂടെന്ന ചിന്തയില്‍ നിന്നാണ് സ്റ്റാര്‍ട്ടപ്പിന്റെ തുടക്കം.
മുന്നേറ്റം
കഴിഞ്ഞവര്‍ഷം മാത്രം തുടങ്ങിയ കോഴ്‌സില്‍ ഇക്കാലയളവിനുള്ളില്‍ ദീര്‍ഘകാല കോഴ്‌സുകളിലേക്ക് 1000 വിദ്യാര്‍ഥികളും ഹ്രസ്വകാല കോഴ്‌സുകളിലേക്ക് രണ്ടായിരത്തോളം വിദ്യാര്‍ഥികളും ചേര്‍ന്നു പഠിക്കുന്നുണ്ട്. നിലവാരമുള്ള പരിശീലനവും സംവിധാനത്തിന്റെ മേന്മയും കാരണമാണ് ഈ നേട്ടം. എല്ലാ ക്ലാസുകളും ആപ്പ് വഴിയാണ് നല്‍കുന്നത്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്. ലോഗിന്‍ ചെയ്തശേഷം ക്ലാസുകള്‍ കേട്ടുതുടങ്ങാം. അഡ്മിഷന്‍ എടുത്തുകഴിഞ്ഞാല്‍ എല്ലാ ക്ലാസുകളും അണ്‍ലോക്ക് ചെയ്തുകൊടുക്കും. കൂടാതെ, വാട്‌സാപ്പ് ക്ലാസ്‌റൂമുകളുണ്ട്. വാട്‌സാപ്പ് ക്ലാസ് റൂമുകളെ നിയന്ത്രിക്കാന്‍ അക്കാഡമിക് സ്റ്റാഫുകളും, മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും ഉണ്ടാകും.
കൂടാതെ വ്യക്തിഗത മെന്റര്‍ഷിപ്പും നല്‍കിവരുന്നു. അതായത് ഓരോ കുട്ടിക്കും ഒരു പേഴ്‌സണല്‍ മെന്ററെ ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ പ്രവേശനപരീക്ഷ പാസായവരാണ് മെന്റര്‍മാര്‍. വിദ്യാര്‍ഥികള്‍ക്ക് വേണ്ട ഗൈഡന്‍സ് കൊടുക്കാനും മോട്ടിവേഷന്‍ കൊടുക്കാനും എല്ലാ തരത്തിലുള്ള മാനസിക പിന്തുണ നല്‍കാനും ഈ മെന്റര്‍ഷിപ്പ് സംവിധാനത്തിലൂടെ സാധിക്കുന്നു. കൂടാതെ, പേരന്റ്‌സ് മീറ്റിങ്, പെര്‍ഫോമന്‍സ് കാര്‍ഡ്, ടി ടോക്, വെബിനാറുകള്‍ തുടങ്ങിയവും സംഘടിപ്പിക്കുന്നുണ്ട്. ഓരോ കുട്ടിക്കും അവരുടെ പെര്‍ഫോമന്‍സിനനുസരിച്ച് ഗ്രേഡുകള്‍ നല്‍കുന്നു. പഠനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ അതിലൂടെ സാധിക്കുന്നുണ്ട്.
സ്‌കോളര്‍ഷിപ്പ്
സാമ്പത്തികമായും മറ്റു സാഹചര്യങ്ങളിലും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി സമ്പൂര്‍ണ സ്‌കോളര്‍ഷിപ്പ് നല്‍കി പഠിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വര്‍ഷവും ആള്‍ ഇന്ത്യ, ആള്‍ കേരള ലെവലുകളില്‍ സ്‌കോളര്‍ഷിപ് എക്‌സാമുകള്‍ പല സമയങ്ങളിലായി നടത്തിയാണ് അര്‍ഹരെ കണ്ടെത്തുന്നത്. ഭാവിയില്‍ കൂടുതല്‍ അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് കൊടുത്ത് മുന്നിലെത്തിക്കും. സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങള്‍ കൊണ്ട് അര്‍ഹിക്കുന്ന വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ട രീതിയിലുള്ള ഗൈഡന്‍സ് കൊടുക്കാനും എല്ലാവിധപഠന ചെലവുകള്‍ വഹിക്കാനും ഡോപ മുന്നിലുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."