HOME
DETAILS

' ഒഞ്ചിയത്തെ വിപ്ലവ പാരമ്പര്യം ഒറ്റുകൊടുത്തതിന് യു.ഡി.എഫിന്റെ പാരിതോഷികം ' ; കെ.കെ. രമയ്‌ക്കെതിരെ ടി.പി ബിനീഷ്

  
backup
July 10 2022 | 12:07 PM

t-p-bineesh-cpim-onchiyam-area-secretary-against-k-k-rema

കോഴിക്കോട്: കെ.കെ. രമ എം.എല്‍.എക്കെതിര സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ്. ഒഞ്ചിയത്തെ വിപ്ലവ പാരമ്പര്യം ഒറ്റുകൊടുത്തതിനുള്ള പാരിതോഷികമാണ് രമയുടെ വടകര എം.എല്‍.എ സ്ഥാനമെന്ന് ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് ഇക്കഴിഞ്ഞ ജൂലൈ 5ന് ഭരണകൂട ഭീകരതയുടെ രക്തസാക്ഷി സി.എച്ച്.അശോകന്‍ ദിനത്തില്‍ സി.പി.ഐ(എം) കേന്ദ്രകമ്മറ്റിയംഗം സഃഎളമരം കരീം പ്രസംഗിച്ചപ്പോള്‍ പുതിയതെന്തോ പറഞ്ഞെന്ന മട്ടിലാണ് മാധ്യമങ്ങള്‍ അതിനെ ചര്‍ച്ചക്കെടുത്തതുമെന്നും ബിനീഷ് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

 
ഒഞ്ചിയത്തെ വിപ്ലവ പാരമ്പര്യത്തെ ഒറ്റുകൊടുത്തതിന് യു.ഡി.എഫ് നല്കിയ പാരിതോഷികം തന്നെയാണ് വടകര എം.എല്.എ സ്ഥാനം.
1939 ല് പിണറായി പാറപ്രത്ത് കമ്മ്യൂണിസ്റ്റ് പാര്ടിയുടെ ആദ്യ സമ്മേളനം നടന്ന വര്ഷം തന്നെയാണ് കുന്നുമ്മക്കര കേന്ദ്രീകരിച്ച് ഒഞ്ചിയത്ത് പാര്ടിയുടെ ആദ്യ സെല് രൂപീകൃതമാവുന്നത്.
സഃമണ്ടോടി കണ്ണനെ പോലുള്ള ധീരരായ പോരാളികളുടെ നേതൃത്വത്തില് കമ്മ്യൂണിസ്റ്റ് പാര്ടി ഒഞ്ചിയത്ത് ശക്തമായ ബഹുജന സ്വാധീനമുള്ള പാര്ടിയായി വളര്ന്നു വരുന്നതിനെ ഏതു ഹീനമായ മാർഗ്ഗത്തിലൂടെയും തകര്ക്കാന് ശ്രമിച്ചവരാണ് കോണ്ഗ്രസുകാര്.അതിനായി അവര് ദേശരക്ഷാ സേനയെന്ന ചെറുപയര് പട്ടാളത്തിന് നേതൃത്വം നല്കി കമ്മ്യൂണിസ്റ്റ്കാരെ വേട്ടയാടി.ഒളിവില് കഴിയുന്ന കമ്മ്യൂണിസ്റ്റ്കാരെ പിടികൂടി പോലീസിലേല്പ്പിക്കുന്ന അട്ടംപരതിമാര് അങ്ങനെയാണുണ്ടായത്.1948 ആയപ്പൊഴേക്കും കുറുമ്പ്രനാട് താലൂക്കിലെ(ഇന്നത്തെ വടകര,കൊയിലാണ്ടി താലൂക്കൂകള് ചേര്ന്നത്) കമ്മ്യൂണിസ്റ്റ് പാര്ടിയുടെ ശക്തിദുര്ഗമായി ഒഞ്ചിയം മാറി.അത്കൊണ്ടാണ് കല്ക്കത്തയില് ചേർന്ന രണ്ടാം പാര്ടി കോണ്ഗ്രസിന്റെ തീരുമാനങ്ങള് റിപ്പോര്ട്ട് ചെയ്യാനുള്ള രഹസ്യയോഗം ചേരാന് ഒഞ്ചിയം തന്നെ തെരെഞ്ഞെടുത്തതും.യോഗവിവരം ചോര്ത്തിയെടുത്ത് കോണ്ഗ്രസ് പോലീസിന് കൈമാറി.പാര്ടി നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനായിരുന്നു പദ്ധതി.അന്ന് ഇതുപോലെയുള്ള യാത്രാസൗകര്യങ്ങളില്ല.പുലര്ച്ചെ ചോമ്പാലയില് വന്നിറങ്ങിയ പോലീസിന് ഒഞ്ചിയത്തേക്കുള്ള വഴിയറിയില്ലായിരുന്നു.ആ ദൗത്യമേറ്റെടുത്തത് കോണ്ഗ്രസുകാരായിരുന്നു.അവര് കത്തിച്ച ചൂട്ടുകളുടെ വെളിച്ചത്തില് ഒഞ്ചിയത്തേക്ക് പോലീസ് മാര്ച്ച് ചെയ്തു.മണ്ടോടി കണ്ണന് ഉള്പ്പെടെയുള്ള നേതാക്കളുടെ വീടുകള് പോലീസിന് കാട്ടികൊടുത്തതും അവരായിരുന്നു.നേതാക്കളെ ആരെയും കിട്ടാതായപ്പോള് കര്ഷക കാരണവര് പുളിയുള്ളതില് ചോയിയേയും മകന് കണാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.അന്യായമായി കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യവുമായി ചെന്നാട്ട്താഴ വയലില് തടിച്ചു കൂടിയ ജനക്കൂട്ടത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് എട്ടു സഖാക്കള് രക്തസാക്ഷികളാവുന്നത്.സ്വതന്ത്ര ഇന്ത്യയിലെ കോണ്ഗ്രസ് കാടത്തമായിരുന്നു അന്നത്തെ വെടിവെപ്പ്.കോണ്ഗ്രസ് നേതൃത്വത്തിന്റെ ആഹ്വാനം ശിരസ്സാവഹിച്ച പോലീസുകാര് മണ്ടോടി കണ്ണനെ കിട്ടാനായി ഒഞ്ചിയമാകെ അരിച്ചുപെറുക്കി.തന്റെ പേരില് ഒരു ഗ്രാമമാകെ പോലീസ് ഭീകരത നടമാടിയപ്പോഴാണ് മണ്ടോടി കണ്ണന് പോലീസിന് പിടികൊടുക്കുന്നത്.വടകര ലോക്കപ്പില് വെച്ച് ഭീകരമായ മര്ദ്ദനങ്ങള്ക്കിടയിലും നെഹ്റുവിനും കോണ്ഗ്രസിനും ജയ് വിളിക്കണമെന്നതായിരുന്നു പോലീസിന്റെ ആവശ്യം.ഓരോ അടിയിലും തളരാതെ വര്ദ്ദിതവീര്യത്തോടെ കണ്ണന് കമ്മ്യൂണിസ്റ്റ് പാര്ടിക്ക് സിന്ദാബാദ് വിളിച്ചു.തന്റെ ദേഹമാസകലം പൊട്ടിയൊലിച്ച ചോരയില് കൈമുക്കി മനുഷ്യവിമോചന ചിഹ്നമായ അരിവാള് ചുറ്റിക ലോക്കപ്പ് ഭിത്തിയില് വരച്ചുവെച്ച് കണ്ണന് മര്ദ്ദക വീരന്മാരായ പോലീസുകാരെ തോല്പ്പിച്ചു.
അവസാനം ശ്വാസം വരെ താന് ജീവനുതുല്യം സ്നേഹിച്ച പാര്ടിയെ ഒറ്റുകൊടുക്കാന് കണ്ണന് തയ്യാറായിരുന്നില്ല.കടുത്തപോലീസ് മര്ദ്ദനത്തെ തുടര്ന്നാണ് മണ്ടോടി കണ്ണനും,കൊല്ലാച്ചേരി കുമാരനും രക്തസാക്ഷികളായത്.ഈ ഉജ്ജ്വലമായ വിപ്ലവ പാരമ്പര്യമാണ് ഒഞ്ചിയമെന്ന ഗ്രാമത്തെ കേരളചരിത്രത്തില് അടയാളപ്പെടുത്തിയത്.
2008 ല് ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം മുന്നണി തീരുമാന പ്രകാരം കൈമാറേണ്ട ഘട്ടം വന്നപ്പോഴാണ് പാര്ലമെന്ററി സ്ഥാനത്തെ ചൊല്ലിയുള്ള തര്ക്കങ്ങള് പരസ്യപ്രതിഷേധത്തിലേക്ക് വഴിമാറ്റി പുതിയപാര്ടി രൂപീകരിക്കുന്നത്.നയപരമായ പ്രശ്നങ്ങളായിരുന്നില്ല ഒഞ്ചിയത്തുണ്ടായത്.മറിച്ച് പാര്ലമെന്ററിഅവസരവാദവും,സംഘടനാ തത്വങ്ങളുടെ ലംഘനവും.
2009 ലെ പാര്ലമെന്റ് തെരെഞ്ഞെടുപ്പ് മുതല് അവര് മത്സരിച്ച് തുടങ്ങി.സി.പി.എമ്മിന് വോട്ട് ചെയ്താലും കോണ്ഗ്രസിന് വോട്ട് ചെയ്യിലെന്ന് അണികളെ ആവേശത്തിലാക്കാന് നേതാക്കളുടെ പ്രസംഗം അരങ്ങില് തകര്ക്കുമ്പോഴും അണിയറയില് ഒറ്റുകാര് വെള്ളിനാണയ തുട്ടുകളെത്രയെന്ന വിലപേശലിലായിരുന്നു....
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായിരുന്നു 2010 ലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ്.
ഒഞ്ചിയം പഞ്ചായത്തില് യു.ഡി.എഫ് പിന്തുണയില് അവര് അധികാരത്തിലെത്തി.
2011 ലെ നിയമസഭാ തെരെഞ്ഞെടുപ്പിലും 2014 ലെ പാര്ലമെന്റ് തെരെഞ്ഞെടുപ്പിലും മത്സരിച്ചു.
2015 ല് ഒഞ്ചിയം പഞ്ചായത്തില് സി.പി.ഐ(എം) ഏറ്റവും വലിയ ഒറ്റകക്ഷിയായി.2016 ല് ഇപ്പോഴത്തെ എം.എല്.എ മത്സരിച്ചു മൂന്നാം സ്ഥാനത്തായി.വര്ഷങ്ങള് ഓരോന്ന് കഴിയുമ്പോഴും വളര്ച്ച പടവലങ്ങ പോലെ താഴോട്ടായി.2019 ല്‍</sp


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago