ഒടുവില്‍ അനുമതി; മുഖ്യമന്ത്രിയുടെ യു.എസ്-ക്യൂബ യാത്രയ്ക്ക് കേന്ദ്രം അനുമതി നല്‍കി
center-approves-cm-pinarayi-vijayan-s-us-cuba-trip
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. യുഎസ്, ക്യൂബ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ജൂണ്‍ എട്ട് മുതല്‍ 18 വരെയാണ് സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്നാണ് കേന്ദ്രം സര്‍ക്കാരിനെ അറിയിച്ചത്.
ന്യൂയോര്‍ക്കിലാണ് ലോക് കേരള സഭാ മേഖലാ സമ്മേളനം. യുഎസ് യാത്രയില്‍ പിണറായി വിജയനൊപ്പം സ്പീക്കര്‍ എ.എന്‍ ഷംസീറും ധനമന്ത്രി കെഎന്‍ ബാലഗോപാലും ഉണ്ട്. ചീഫ് സെക്രട്ടറി അടക്കം 7 ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍ വിലയിരുത്താനാണ് ക്യൂബ സന്ദര്‍ശനം. മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രിയും ക്യൂബക്ക് പോകുന്നുണ്ട്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ 7 ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."