370ാം വകുപ്പ് പുനഃസ്ഥാപിക്കുംവരെ മത്സരിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: കശ്മിരിന് പ്രത്യക പദവി നല്കുന്ന 370, കശ്മിരില്‍ കശ്മിരികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഉറപ്പാക്കുന്ന 35എ എന്നീ വകുപ്പുകള്‍ പുനഃസ്ഥാപിക്കുംവരെ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പി.ഡി.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ഈ ലക്ഷ്യം നേടുംവരെ ഗുപ്കര്‍ സഖ്യം ഇതുപോലെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മെഹ്ബൂബ മുഫ്തി പറഞ്ഞു.
ഈ രണ്ടുവകുപ്പുകളും കേന്ദ്രം തളികയില്‍വച്ചു തരുമെന്ന് താന്‍ കരുതുന്നില്ല. എന്നാല്‍ അതിനായി തങ്ങള്‍ ശക്തമായി പോരാടും. ഇന്ത്യന്‍ ഭരണഘടന തങ്ങള്‍ക്ക് നല്കിയ അവകാശങ്ങള്‍ തിരികെ വേണം. തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അത് തങ്ങളില്‍ നിന്ന് തിരികെയെടുത്തത്.
കശ്മീരിന് സംസ്ഥാന പദവി തിരികെത്തരുന്നതിനോ തെരഞ്ഞെടുപ്പ് നടത്തുന്നതിനോ അല്ല ഈ ചര്‍ച്ചയില്‍ താന്‍ മുന്‍ഗണന നല്‍കുന്നത്. പരസ്പമുള്ള വിശ്വാസം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് താനീ ചര്‍ച്ചയില്‍ പങ്കെടുത്തത്.
അങ്ങനെ വന്നാല്‍ മാത്രമേ സാധാരണ കശ്മിരികളുടെ ജീവിതനിലവാരമുയര്‍ത്താനും അവര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും സാധിക്കുകയുള്ളൂ എന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."