കൊടകര കുഴല്‍പ്പണക്കവര്‍ച്ച: 5.5 ലക്ഷം കൂടി പിടികൂടി
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കവര്‍ച്ചാ കേസില്‍ 5.5 ലക്ഷം രൂപ കൂടി പ്രത്യേക അന്വേഷണ സംഘം പിടികൂടി.
കേസിലെ പ്രധാന പ്രതികളായ അലിയും റഹീമും ഇവരുടെ സുഹൃത്തുക്കളെ ഏല്‍പ്പിച്ചിരുന്ന കവര്‍ച്ചാമുതല്‍ പൊലിസ് ഇടപെടലിനെത്തുടര്‍ന്ന് തിരിച്ചെത്തിക്കുകയായിരുന്നു. ഇതോടെ കേസില്‍ 1.4 കോടി അന്വേഷണ സംഘം കണ്ടെടുത്തു. 3.5 കോടി രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.മോഷണം നടന്ന് രണ്ട് മാസത്തോളമായിട്ടും പണം മുഴുവന്‍ കണ്ടെടുക്കാനാകാത്തതിന്റെ സമ്മര്‍ദത്തിലാണ് അന്വേഷണ സംഘം. കണ്ണൂര്‍, വയനാട് ജില്ലകളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യലും പരിശോധനയും തുടരുകയാണ്. ഇപ്പോള്‍ ജയിലിലുള്ള 20 പ്രതികള്‍ ജാമ്യത്തിലിറങ്ങും മുന്‍പ് ബാക്കി തുക കണ്ടെത്താനാണ് പൊലിസ് ശ്രമിക്കുന്നത്.അടുത്തമാസം പകുതിയോടെ കുറ്റപത്രം സമര്‍പ്പിക്കുകയാണ് ലക്ഷ്യം. അതേസമയം, ധര്‍മരാജനുമായി അടുത്ത ബന്ധമുള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ഇതുവരെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തയാറായിട്ടില്ല. സുരേന്ദ്രനും മകനും ധര്‍മരാജനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന തെളിവ് പുറത്തുവന്നിട്ടും സുരേന്ദ്രനെ ചോദ്യം ചെയ്യാത്തത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."