പലിശനിരക്ക് കൂട്ടി നല്‍കി ഊരാളുങ്കലിലെ നിക്ഷേപത്തില്‍ വന്‍വര്‍ധന
തിരുവനന്തപുരം: നിക്ഷേപത്തിനുള്ള പലിശ നിരക്ക് ട്രഷറി കുറച്ചപ്പോള്‍, ഒരു ശതമാനം പലിശ വര്‍ധിപ്പിക്കാന്‍ അനുമതി ലഭിച്ചതിലൂടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ഉണ്ടാക്കിയത് വന്‍നേട്ടം.
2020-21 സാമ്പത്തിക വര്‍ഷത്തിലാണ് ഊരാളുങ്കലിന് നിക്ഷേപത്തിന് ഒരു ശതമാനം കൂടുതല്‍ പലിശ നല്‍കുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്. വാണിജ്യ ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ട്രഷറി നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കുറച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷം വരെയുള്ള സ്ഥിര ട്രഷറി നിക്ഷേപത്തിന്റെ പലശനിരക്ക് 6.40 ശതമാനമാക്കി. മുമ്പ് 8.50 ശതമാനമായിരുന്നു ഇത്. രണ്ടുവര്‍ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ 7.50 ശതമാനവും ആക്കിയിരുന്നു.
ഇതിന്റെ ആനുകൂല്യമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് ലഭിച്ചത്. പ്രവര്‍ത്തന മൂലധനം സ്വരൂപിക്കുന്നതിനായി ഒരു ശതമാനം അധിക പലിശ നല്‍കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയ അനുമതി ഒരു വര്‍ഷത്തേക്കുകൂടി നീട്ടി നല്‍കാന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
ഇത്തരത്തില്‍ ലഭിച്ച ആനുകൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ നിക്ഷേപത്തില്‍ 3,42,28,97,398 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് സ്ഥിരനിക്ഷേപത്തില്‍ 13,70,85,81,778 രൂപ ബാക്കിയായുമുണ്ടെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.
സഹകരണ സംഘം ഏറ്റെടുത്ത നിര്‍മാണ പ്രവര്‍ത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനാവശ്യമായ പ്രവര്‍ത്തന മൂലധനം സ്വരൂപിക്കുന്നതിനായാണ് ഒരു ശതമാനം അധിക നിരക്കില്‍ നിക്ഷേപം സ്വീകരിക്കാന്‍ ഊരാളുങ്കലിന് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."