ഏഴുമാസം പിന്നിട്ട് കര്‍ഷകസമരം; സമരഭൂമിയിലേക്കൊഴുകി കൂടുതല്‍ കര്‍ഷകര്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകസമരം ഇന്നലെ ഏഴുമാസം പൂര്‍ത്തിയായതോടെ ഡല്‍ഹി അതിര്‍ത്തികളിലെ സമരവേദികളിലേക്ക് കര്‍ഷകര്‍ ഒഴുകിയെത്തി.
ഹരിയാന, യു.പി, പഞ്ചാബടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍ സമരക്കാരെത്തിയത്. സുരക്ഷാ കാരങ്ങള്‍ മുന്‍നിര്‍ത്തി വിശ്വവിദ്യാലയ, വിധാന്‍സഭ, സിവില്‍ലൈന്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. കര്‍ഷകരുടെ പ്രതിഷേധത്തിനിടെ പാകിസ്താനില്‍നിന്നുള്ള ഐ.എസ്.ഐ ഏജന്റുമാര്‍ നുഴഞ്ഞു കയറി പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടത്. അതോടൊപ്പം സമരഭൂമിയിലും മറ്റും കൂടുതല്‍ സുരക്ഷയും ഏര്‍പ്പെടുത്തി.
കര്‍ഷകസമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ പല സംസ്ഥാനങ്ങളിലും രാജ്ഭവനുകള്‍ ഉപരോധിച്ചു. രാഷ്ട്രപതിക്ക് നിവേദനങ്ങളയച്ചു. ഡല്‍ഹി - യു.പി അതിര്‍ത്തികളില്‍ ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലിയും നടന്നു. പഞ്ച്കുലയില്‍നിന്ന് ഛണ്ഡിഗഡിലേക്ക് പതിനൊന്ന് കിലോമീറ്റര്‍ മാര്‍ച്ച് നടത്തി. ഛണ്ഡിഗഡ് രാജ്ഭവനിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പഞ്ച്കുല-ഛണ്ഡിഗഡ് അതിര്‍ത്തിയില്‍ പൊലിസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ ആവശ്യപ്പെട്ടു. നിയമത്തിലെ ഏതെങ്കിലും വകുപ്പു സംബന്ധിച്ച് ചര്‍ച്ച ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിനു തയാറാണെന്നും തോമര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."