എസ്.എന്‍.ഇ.സി പഠനാരംഭം: കേന്ദ്രീകൃത ഉദ്ഘാടനം നാളെ മരവട്ടം ഗ്രേസ് വാലി ക്യാംപസില്‍
എസ്.എന്‍.ഇ.സി പഠനാരംഭം: കേന്ദ്രീകൃത ഉദ്ഘാടനം നാളെ മരവട്ടം ഗ്രേസ് വാലി ക്യാംപസില്‍
കോഴിക്കോട്: സമസ്ത നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ ശരീഅഃ, ഷീ, ലൈഫ്, ലാറ്ററല്‍ എന്‍ട്രി ക്ലാസുകളുടെ പഠനാരംഭം 'മുഖദ്ദിമ' കേന്ദ്രീകൃത ഉദ്ഘാടനം നാളെ മലപ്പുറം മരവട്ടം ഗ്രേസ്‌വാലി ക്യാംപസില്‍ രാവിലെ പത്തിന് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പഠനരാംഭം ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഇ.സി ട്രഷറര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. സമസ്ത ട്രഷറര്‍ കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍ സ്വാഗതം പറയും.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. എസ്.എന്‍.ഇ.സി അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പി.എം അബ്ദുസ്സലാം ബാഖവി സന്ദേശം നല്‍കും. കണ്‍വീനര്‍ ഡോ.ബശീര്‍ പനങ്ങാങ്ങര അക്കാദമിക് ഫ്രൈം അവതരിപ്പിക്കും. ഗ്രേസ് വാലി അഡ്മിനിസ്‌ട്രേറ്റര്‍ ഹമീദ് ഹാജി പതാക ഉയര്‍ത്തും. വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം ഗ്രേസ് വാലി ജന.സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഹാജി നിര്‍വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷകസംഘടന ഭാരവാഹികള്‍ സംബന്ധിക്കും. സമസ്ത മാനേജര്‍ കെ. മോയിന്‍ുട്ടി മാസ്റ്റര്‍ നന്ദി പറയും. ഒന്നാഘട്ട അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളാണ് പഠനാരംഭത്തില്‍ പങ്കെടുക്കുന്നത്. രണ്ടാഘട്ടത്തില്‍ നാളെ വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാനുള്ള അവസരമുണ്ട്. പ്രവേശന പരീക്ഷ ജൂണ്‍ നാലിന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."