HOME
DETAILS
MAL
വിവാദ ഉത്തരവില്‍ മുറിച്ചത് 15 കോടിയുടെ മരങ്ങള്‍; റവന്യൂ വകുപ്പിനെ പഴിച്ച് വനം വിജിലന്‍സ് റിപ്പോര്‍ട്ട്
backup
June 27 2021 | 05:06 AM
തിരുവനന്തപുരം: വിവാദ റവന്യൂ ഉത്തരവിന്റെ പേരില്‍ മുറിച്ചുകടത്തിയ 15 കോടിയുടെ മരങ്ങളെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ഒന്‍പത് ജില്ലകളില്‍ നിന്ന് അനധികൃതമായി മരം മുറിച്ചു. മുറിച്ചത് 2400 വന്‍ വൃക്ഷങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് ചുമതലയുള്ള മുഖ്യവനപാലകനാണ് വനംവകുപ്പിന് ഇതുസംന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.
അനധികൃത മരംകൊള്ള കണ്ടെത്തുന്നതിലും തടയുന്നതിലും റവന്യൂ വകുപ്പിന് വലിയ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വയനാട്, ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപക മരംമുറിയുണ്ടായത്. വയനാട്ടില്‍ വനം വകുപ്പ് അനുവദിക്കാത്ത സ്ഥലങ്ങളിലും മരം മുറി നടന്നു. മുറിച്ച മരങ്ങളില്‍ 90 ശതമാനത്തിന് മുകളില്‍ തേക്കും ഈട്ടിയുമെന്നും കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."