HOME
DETAILS
MAL
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാറിന്റെ പുതിയ ഉത്തരവ്
backup
August 23 2016 | 13:08 PM
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഫീസ് ഘടന സംബന്ധിച്ച് സര്‍ക്കാറിന്റെ പുതിയ ഉത്തരവ്.
ന്യൂനപക്ഷ പദവിയുള്ള കോളജുകളില്‍ 30 ശതമാനം സീറ്റില്‍ അതതു സമുദായത്തില്‍പെട്ട കുട്ടികളെ കേരള എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍നിന്ന് പ്രവേശിപ്പിക്കാം.
മുഴുവന്‍ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിയില്‍ മാറ്റമില്ല. ന്യൂനപക്ഷ പദവി കോളജുകള്‍ ആവശ്യപ്പെട്ടാല്‍ അനുവദിക്കും.
ക്രിസ്ത്യന്‍ മാനേജ്മെന്റ് സീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് തുടരും. മെറിറ്റ് സീറ്റില്‍ 440000 രൂപയാണ് ഫീസ്. എന്‍ആര്‍ഐ സീറ്റില്‍ 12 ലക്ഷം രൂപയാണ് ഫീസ്.
എന്നാല്‍ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരേ നാലു കോളജുകള്‍ ഹൈക്കോടതിയില്‍ ഹരജി നല്കി. പ്രവേശന നടപടികളില്‍ ഇടപെടാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നാണ് ഹരജിക്കാരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."