HOME
DETAILS

എല്ലാംമറന്ന് രാജ്യത്തിനുവേണ്ടി പോരാടുന്ന ശ്രീലങ്കൻ ജനത

  
backup
July 11 2022 | 19:07 PM

89563-51623-2022


കുടുംബാധിപത്യം, വംശീയത, വർഗീയത, സ്വജനപക്ഷപാതം, അഴിമതി, അനിയന്ത്രിതമായ വിദേശ കടമെടുപ്പ് എന്നിവ ഒരു രാജ്യത്തെ എങ്ങനെ ബാധിക്കും എന്ന പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാംപിളാണ് ഇന്നത്തെ ശ്രീലങ്ക. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയോട് തൊട്ടൊരുമ്മി നിൽക്കുന്ന മരതക ദ്വീപ് എന്ന പ്രകൃതി രമണീയമായ ശ്രീലങ്ക ആഭ്യന്തര കലാപം ഒഴിച്ചു നിർത്തിയാൽ അല്ലലില്ലാതെയാണ് കഴിഞ്ഞുപോയിരുന്നത്. പ്രകൃതി വിഭവങ്ങളൊന്നും ഇല്ലാത്ത ശ്രീലങ്കയെ മുൻ ഭരണകർത്താക്കൾ ഇല്ലായ്മകളും വല്ലായ്മകളും അറിയിക്കാതെ നയിച്ചു പോന്നു. കൃഷിയും വിനോദസഞ്ചാരവും പ്രധാന വരുമാന മാർഗമായിരുന്നു ശ്രീലങ്കക്ക്. 2019ലെ കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ വിനേദസഞ്ചാരത്തിലൂടെയുള്ള വിദേശനാണ്യ വരവ് നിന്നു. അശാസ്ത്രീയമായ ജൈവ കൃഷി കാർഷിക മേഖലയുടെ നട്ടെല്ലും തകർത്തു. ഇരുട്ടി വെളുക്കുമ്പോഴേക്കും ജൈവകൃഷി വിപ്ലവം ആയിരുന്നു മഹിന്ദ രാജപക്‌സെ ഭരണകൂടത്തിന്റെ സ്വപ്നം. ഇതുമൂലം വിളവ് കുറഞ്ഞ് രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാനാണ് ഇതുവഴിവച്ചത്.


പുറത്തു നിന്ന് ഭക്ഷ്യധാന്യം ഉൾപ്പെടെ ഇറക്കുമതി ചെയ്യാൻ പണമില്ലാതെയും വന്നു. ശ്രീലങ്കയുടെ താഴേക്കുള്ള വളർച്ച തുടങ്ങുന്നത് ഇക്കാലത്താണ്. സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ പ്രതിസന്ധിയുടെ ആഴം ജനമറിഞ്ഞപ്പോഴും ഭരണകർത്താക്കൾ അറിഞ്ഞില്ല, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു. രാജ്യത്തെ  തിരിച്ചുപിടിക്കാനാകാത്ത അവസ്ഥ വന്നപ്പോഴാണ് അവർ പരിഹാരം തേടി പരക്കംപാഞ്ഞത്. രാഷ്ട്രീയമായി ഏറെയൊന്നും അനുഭവസമ്പത്തില്ലാത്ത ഭരണകൂടം പ്രതിസന്ധിക്കു മുന്നിൽ പകച്ചു നിന്നു. ജനങ്ങൾ മാസങ്ങളോളം സമാധാനപരമായി പ്രക്ഷോഭവുമായി രംഗത്തുണ്ടായിരുന്നു. അവരുടെ ജീവിതം പട്ടിണിയിലായിട്ടും അവർ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. പ്രതീക്ഷയുടെ വെളിച്ചമൊന്നും അവർക്ക് കാണാനായില്ല. അധികാരത്തിൽ മതിമറന്ന പ്രസിഡന്റ് ഗോതബായ രാജപക്‌സെ അധികാരക്കസേര വിട്ടൊഴിയാൻ തയാറായില്ല. ജനങ്ങളുടെ രോഷം മുഴുവൻ ഗോതബായയിലേക്ക് നീണ്ടു. ഒടുവിൽ ജനം ഗോതബായയുടെ കൊട്ടാരം കൈയേറി. പ്രസിഡന്റ് ജീവനും കൊണ്ടോടി. പ്രസിഡന്റ് പദവി ഒഴിയാത്തതിനാൽ സൈന്യമാണ് രക്ഷപ്പെടുത്തി സംരക്ഷണം നൽകിയത്. നടുക്കടലിൽ നാവിക സേനയുടെ കപ്പലിൽ കഴിയുകയാണ് ഗോതബായ. ഒരു രാജ്യത്തിന്റെ പരമാധികാരിക്ക് മണ്ണിൽ കാൽകുത്താൻ ജനങ്ങൾ അനുവദിക്കാത്ത അവസ്ഥയിലെത്തി നിൽക്കുന്നു കാര്യങ്ങൾ.


ഒരു കുടുംബത്തിന്റെ ആധിപത്യമാണ് ശ്രീലങ്കയെ തകർത്തത്. ജനത്തെ മറന്ന് അധികാരത്തിൽ മതിമറന്ന രാജപക്‌സെ കുടുംബത്തിന്റെ പതനമാണ് ശ്രീലങ്കൻ ജനത ആഗ്രഹിച്ചത്. അതിലവർ ഏറെക്കുറെ ലക്ഷ്യം കണ്ടു. രാജപക്‌സെ കുടുംബത്തിലെ നാലു സഹോദരങ്ങളാണ് പ്രധാനമന്ത്രിയായും പ്രസിഡന്റായും സാമ്പത്തിക മന്ത്രിയായും അധികാരത്തിൽ തുടർന്നത്. ഇവരുടെ ഉട്ടോപ്യൻ നയങ്ങളാണ് രാജ്യത്തെ തകർത്തത്. ആദ്യമൊന്നും ജനം സർക്കാരിനെ തിരുത്തിയില്ല. നേരിട്ട് ആഘാതം ജീവിതത്തെ ബാധിച്ചു തുടങ്ങിയപ്പോഴാണ് ജനം രാജ്യത്തിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് തിരിച്ചറിഞ്ഞത്.
ജനം പ്രതികരിക്കാതിരിക്കാൻ എപ്പോഴും ഭരണാധികാരികൾ ജനശ്രദ്ധ തിരിച്ചുവിട്ടുകൊണ്ടിരുന്നു. വംശീയതയെയും വർഗീയതയെയും അവർ കൂട്ടുപിടിച്ചു. ഭൂരിപക്ഷം വരുന്ന സിംഹള ബുദ്ധവിഭാഗത്തെ പ്രീണിപ്പിക്കാൻ ഗോതബായ അഹോരാത്രം പ്രയത്‌നിച്ചു. ന്യൂനപക്ഷമായ മുസ് ലിംകളെയും ഹിന്ദുക്കളെയും തമിഴരെയും ക്രൈസ്തവരെയും ഗോതബായ വർഗ ശത്രുക്കളായി കണ്ടു. ബുദ്ധതീവ്രവാദികളെ മുസ് ലിംകൾക്ക് നേരെ തിരിച്ചുവിട്ടു. പതിറ്റാണ്ടുകളായി തുടർന്ന ആഭ്യന്തര കലാപത്തിന് കാരണക്കാരായ എൽ.ടി.ടി.ഇയെ അമർച്ച ചെയ്തതാണ് ഗോതബായക്ക് ജനപിന്തുണ നേടിക്കൊടുത്തത്. വേലുപ്പിള്ള പ്രഭാകരനെയും മകനെയും കൊലപ്പെടുത്തിയാണ് എൽ.ടി.ടി.ഇയെ തകർത്തത്.


പിന്നീടങ്ങോട്ട് സ്വജനപക്ഷപാതവും കുടുംബാധിപത്യവുമായി. ശ്രീലങ്ക എവിടെയും ഒന്നിലും സ്വയം പര്യപ്തത നേടിയില്ല. എന്തും ഇറക്കുമതി ചെയ്യേണ്ടി വന്നു. നികുതി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തു വ്യാപകമായി നികുതി കുറച്ചു. നികുതിദായകരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു.


ഐ.എം.എഫിൽ നിന്ന് സഹായം സ്വീകരിക്കാതെ ചൈനയുടെ സാമ്പത്തിക സഹായം വാങ്ങി പലിശക്കെണിയിൽപ്പെട്ടു. ഉപദേഷ്ടാക്കളുടെ ഉപദേശം രാജപക്‌സെ കുടുംബം ചെവിക്കൊണ്ടതേയില്ല. പരമ്പരാഗതമായി ഇന്ത്യയുമായി ചങ്ങാത്തമുണ്ടായിരുന്ന ശ്രീലങ്ക രാജപക്‌സെമാരുടെ കാലത്ത് ചൈനീസ് ബന്ധത്തിലേക്ക് മാറി. ഇന്ത്യക്ക് വെല്ലുവിളി കൂടിയായി ശ്രീലങ്കയുടെ ചൈനീസ് ബാന്ധവം. കനത്ത പ്രതിസന്ധികാലത്ത് ചൈന ശ്രീലങ്കയെ തിരിഞ്ഞു നോക്കിയില്ല. പിന്നെ സഹായിക്കാൻ എത്തിയത് ഇന്ത്യയാണ്. ക്രെഡിറ്റ് ലൈൻ വ്യവസ്ഥയിൽ ഇന്ധനവും മറ്റും നൽകി. ഭക്ഷ്യവസ്തുക്കളും പലപ്പോഴായി അയച്ചു. നാണ്യപ്പെരുപ്പം വർധിച്ചു. ഇന്ധനക്ഷാമം വൻതോതിൽ വർധിച്ചു. ജനജീവിതം സ്തംഭിച്ചു. പ്രതിഷേധം മറികടക്കാൻ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി ഇരുട്ടുകൊണ്ടു ഓട്ടയടയ്ക്കാൻ ശ്രമിച്ചു. മഹിന്ദ രാജപക്‌സെ അധികാരം വിട്ടു. പകരം റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായി. ഗോതബായ തുടർന്നു. ആഡംബരത്തിൽ മതിമറന്ന ഗോതബായയെ സൈന്യം ഒഴിപ്പിച്ചു. പിറ്റേന്ന് പതിനായിരങ്ങൾ കൊട്ടാരം കൈയേറി. വർഗീതയതും വംശീയതയും മറന്ന് ജനം ഒറ്റക്കെട്ടായി രാജ്യത്തിന് വേണ്ടി നടത്തിയ സമരമാണ് ശ്രീലങ്കയിൽ കണ്ടത്.


പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കാൻ തീരുമാനിച്ചതോടെ ഭരണമാറ്റം ശ്രീലങ്കയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സമയമെടുക്കും. ശ്രീലങ്കക്ക് രക്ഷകനെന്ന് വിശേഷിപ്പിക്കാവുന്ന രാഷ്ട്രീയ നേതൃത്വമെന്ന് കരുതാവുന്ന നേതാക്കളൊന്നും കളത്തിലില്ല. പുതിയ താരോദയം ഉണ്ടാകുമായിരിക്കാം. ആ രാജ്യത്തിന് നിലനിന്നേ തീരൂ. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയായ ശ്രീലങ്കയിൽ അതിജീവനത്തിനു വേണ്ടി രണ്ടാം സ്വാതന്ത്ര്യ സമരമാണ് നടന്നത്. രാജ്യം പഴയ പ്രതാപത്തിലേക്ക് തിരികെ എത്താൻ ഇനി എത്ര കാത്തിരിക്കണം. ഭരണാധികാരികൾ നശിപ്പിക്കപ്പെട്ട രാജ്യത്തെ പുനർനിർമിക്കേണ്ടത് ശ്രീലങ്കക്കാർ തന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago