'സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ കൊള്ളമുതല്‍ പങ്കുവയ്ക്കുന്ന കേന്ദ്രങ്ങള്‍'- ടി.സിദ്ദിഖ്
തിരുവനന്തപുരം: സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ കൊള്ളമുതല്‍ പങ്കുവയ്ക്കുന്ന കേന്ദ്രങ്ങളാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.എയുമായ ടി.സിദ്ദിഖ്. അടിമുടി ക്വട്ടേഷന്‍വത്കരണം നടക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. കൊള്ള സംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും സി.പി.എമ്മിന്റെ വളര്‍ത്ത് പുത്രന്മാരാണ്. ഒരിക്കലും പിരിയാന്‍ കഴിയാത്തത്ര ബന്ധമാണ് ക്വട്ടേഷന്‍ സംഘവുമായി സി.പി.എമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണകടത്ത് കേസില്‍ പൊലിസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കിയേയും ആകാശ് തില്ലങ്കേരിയേയും പോലുള്ളവര്‍ സി.പി.എമ്മിന്റെ ഡിഫന്‍സ് സ്‌ക്വാഡില്‍ ഉള്ളവരാണെന്നും സിദ്ദിഖ് ആരോപിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സ്വർണ കടത്ത് കേസിലെ പ്രതികളുമായുള്ള സി.പി.എം-ഡി.വൈ.എഫ്.ഐ. ബന്ധം വളരെ ഗൗരവമേറിയതാണു. സ്വർണകടത്ത് കേസിൽ പോലീസ് അന്വേഷിക്കുന്ന അർജുൻ ആയങ്കിയേയും ആകാശ് തില്ലങ്കേരിയേയും പോലുള്ളവർ സി.പി.എമ്മിന്റെ ഡിഫൻസ് സ്ക്വാഡിൽ ഉള്ളവരാണ്. സി.പി.എമ്മിന്റെ പാർട്ടി ഓഫീസുകൾ കൊള്ളമുതൽ പങ്കുവയ്ക്കുന്നതിനുള്ള കേന്ദ്രങ്ങളാണിപ്പോൾ. അടിമുടി ക്വട്ടേഷൻവത്കരണം നടക്കുന്ന പാർട്ടിയാണ് സി.പി.എം. കൊള്ള സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും സി.പി.എമ്മിന്റെ വളർത്ത് പുത്രന്മാരാണ്. ഒരിക്കലും പിരിയാൻ കഴിയാത്തത്ര ബന്ധമാണ് ക്വട്ടേഷൻ സംഘവുമായി സി.പി.എമ്മിനുള്ളത്. പാർട്ടിയെയും സർക്കാറിനെയും ഉപയോഗിച്ച് എല്ലാ തോന്ന്യാസങ്ങളും ചെയ്യുകയാണു, പിടിക്കപെട്ടാൽ പാർട്ടി സംരക്ഷിക്കും എന്ന വിശ്വാസമാണു ഇത്തരം സംഘങ്ങളെ വളർത്തുന്നത്. കൊലപാതകങ്ങളുടേയും, സ്വർണ്ണക്കടത്തിന്റേയും, മയക്കു മരുന്നിന്റേയും കേന്ദ്രമായി പർട്ടി അധപ്പതിച്ചതിന്റെ നിരവധി തെളിവുകളാണു പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."