'100 വയസിനടുത്ത് പ്രായമുള്ള എന്റെ മാതാവ് വരെ വാക്സിനെടുത്തു'; വാക്സിനെടുക്കാന്‍ മടിക്കരുതെന്ന് മന്‍കി ബാത്തില്‍ മോദി
ന്യൂഡല്‍ഹി: വാക്സിനേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന തെറ്റായ പ്രചരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മാന്‍ കി ബാത്ത് വഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനേഷനുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ആരും ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രത്തെയും നമ്മുടെ ശാസ്ത്രജ്ഞരെയും എല്ലാവരും വിശ്വസിക്കണം. ഇതിനോടകം രാജ്യത്തെ നിരവധി പേര് വാക്സിനെടുത്തു കഴിഞ്ഞു. ഞാനും വാക്സിന് എടുത്തു. 100 വയസിനടുത്ത് പ്രായമുള്ള എന്റെ മാതാവ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. വാക്സിനേഷന് സംബന്ധിച്ച തെറ്റായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്സിനുകള്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രജ്ഞര്‍ വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും അത് തികച്ചും സുരക്ഷിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിനെടുക്കുന്നവരോട് അത് മറ്റുള്ളവരോട് എടുക്കാന്‍ ആവശ്യപ്പെടണമെന്നും മോദി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."