വീണ് കിട്ടിയ വൻ തുക തിരിച്ചേൽപ്പിച്ച് മലയാളികൾ, സത്യസന്ധത മനസിലാക്കി ഉടൻ പാരിതോഷികം നൽകി സഊദി പൗരൻ
ദമാം: സഊദികൾക്കിടയിൽ മലയാളികൾ വീണ്ടും സത്യസന്ധത തെളിയിച്ചു. ദമാമിലാണ് സഹോദരങ്ങളായ രണ്ട് പേർ ഉൾപ്പെടെ മൂവർ സംഘം പ്രശംസ പിടിച്ചു പറ്റിയത്. പണം തിരിച്ചു കിട്ടിയ സന്തോഷത്തിൽ സഊദി പൗരൻ നോട്ട് കേട്ടുകൾക്കിടയിൽ നിന്ന് ഉടനടി മൂവർക്കും സമ്മാനമായി പണം പാരിതോഷികമായി നൽകുകയും ചെയ്തു.
അൽ അമൽ ഐസ് ക്രീം കമ്പനിയിലെ സെയിൽസ്മാനായ മലപ്പുറം ജില്ലയിലെ യൂണിവേഴ്സിറ്റിക്കടുത്ത് താമസിക്കുന്ന നിയാസ് കുമ്മാളിക്കാണ് വലിയൊരു സഖ്യ വീണ് കിട്ടിയത്. തൻ്റെ ജോലിക്കിടയിൽ ദമാം സിയാത്തിലെ മുഹമ്മദിയ എന്ന സ്ഥലത്ത് റോഡിൽ നിന്നും കിട്ടിയ പണം ഒന്നും ചിന്തിക്കാതെ എണ്ണി പോലും നോക്കാതെ ആ വലിയ നോട്ട് കെട്ടുകൾ അടങ്ങിയ കവർ തൊട്ടടുത്ത ബഖാലയിലെ ജോലിക്കാരായ കുഞ്ഞിമൊയ്തു, അബൂബക്കർ [തൂത] എന്നിവരെ ഏൽപ്പിക്കുകയും ചെയ്തു. കുറേ സമയങ്ങൾക്ക് ശേഷം സഊദി പൗരൻമാർ പണം അന്വേഷിച്ച് നടക്കുന്നത് കണ്ട് ബഖാല ജീവനക്കാരായ സഹോദരന്മാർ കൂടിയായ കുഞ്ഞിമൊയ്തുവും അബൂബക്കറും ക്യാമറ പരിശോധിച്ച് ആളെ ഉറപ്പ് വരുത്തി പണം തിരിച്ചു നൽകുകയായിരുന്നു.
വൻ തുക തിരിച്ചു കിട്ടിയപ്പോൾ സന്തോഷത്താൽ സഊദി പൗരൻ അതിൽ നിന്ന് ഒരു സംഖ്യ മൂവർക്കും പാരിതോഷികമായി ഏൽപ്പിച്ചു സന്തോഷം പങ്ക് വെക്കുകയും ചെയ്തു.
ഈ ചുട്ട് പൊള്ളുന്ന ചൂടിൽ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്നതിനിടയിലും അന്യൻ്റെ ഒരു പൈസ പോലും തനിക്ക് അർഹതപ്പെട്ടതല്ലെന്നും അതിന്റെ പേരിൽ വെറുതെ കിട്ടിയ പണം വേണ്ട എന്ന് വെച്ച മലയാളികളുടെ യശസ് ഉയർത്തിയ ഇവരെ ദമാം ചേലെമ്പ്ര കൂട്ടായ്മ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."