ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടി
ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടി. സെപ്തംബര്‍ ഏഴ് വരെയാണ് ഇടക്കാല ജാമ്യം നീട്ടിയത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജാമ്യം നിലനില്‍ക്കുമെന്ന് സുപ്രിം കോടതി അറയിച്ചു. ഉത്തര്‍ പ്രദേശിലെ സീതാപൂരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
എന്നാല്‍, ഡല്‍ഹിയിലും ലാഖിംപൂരിലും എടുത്ത കേസുകളില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ സുബൈറിന് പുറത്തിറങ്ങാനാകില്ല. അതേസമയം, ഡല്‍ഹിയില്‍ എടുത്ത കേസില്‍ ജാമ്യം ആവശ്യപ്പെട്ടുള്ള സുബൈറിന്റെ ഹരജി പരിഗണിക്കുന്നത് പട്യാല ഹൗസ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
മുഹമ്മദ് സുബൈറിനെ മറ്റൊരു കേസില്‍ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ കോടതി ഇന്നലെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കിയെന്ന പരാതിയില്‍ 2021 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത കേസില്‍ സുബൈറിനെതിരെ വെള്ളിയാഴ്ച യു.പി പൊലിസ് വാറന്റ് സമ്പാദിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
1983 ലെ കിസി സേ ന കഹാ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്ത്തകന് മുഹമ്മദ് സുബൈറിനെ പൊലിസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."