HOME
DETAILS
MAL
സര്‍ക്കാര്‍ നിലപാട് തിരുത്തി; ഡന്റല്‍ കോളജുകളുമായി ഉണ്ടാക്കിയ ധാരണ പിന്‍വലിച്ചു
backup
August 23 2016 | 15:08 PM
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ -ഡന്റല്‍ കോളജ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വീണ്ടും തിരുത്തി. ഡന്റല്‍ കോളജുകളുമായി ഉണ്ടാക്കിയ ധാരണ സര്‍ക്കാര്‍ പിന്‍വലിച്ചു. മെഡിക്കല്‍ ഫീസ് ഏകീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
മാനേജ്മെന്റ് സീറ്റിലെ ഫീസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എന്നാല്‍ മുഴുവന്‍സീറ്റിലും നീറ്റ് റാങ്ക് ലിസ്റ്റില്‍നിന്നാണ് പ്രവേശനം നടത്തുക.
വ്യാപക പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ഏകീകൃത ഫീസ് എന്ന നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്. ഏകീകൃത ഫീസ് നടപ്പാക്കുന്നതിനെതിരേ എസ്എഫ്ഐയും സര്‍ക്കാറിനെതിരേ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."