പൊലിസ് തലപ്പത്ത് മാറ്റം: കെ പത്മകുമാര്‍ ജയില്‍ മേധാവി, ഷെയ്ക്ക് ദര്‍വേസ് സാഹിബ് ഫയര്‍ ഫോഴ്സ് മേധാവി
തിരുവനന്തപുരം: പൊലിസ് തലപ്പത്ത് മാറ്റം. കെ പത്മകുമാറിനെ ജയില്‍ മേധാവിയായും ഷെയ്ക്ക് ദര്‍വേസ് സാഹിബിനെ ഫയര്‍ ഫോഴ്സ് മേധാവിയായും നിയമിച്ചു. ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയാണ് ഇരുവരുടെയും നിയമനം. എഡിജിപി എച്ച് വെങ്കിടേഷിനെ ക്രൈം ബ്രാഞ്ച് മേധാവിയായും നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായ പൊലിസ് ആസ്ഥാന എഡിജിപിയാകും. ഡിജിപിമാരായ ഡോ. ബി സന്ധ്യ, എസ് ആനന്ദകൃഷ്ണന് എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. വരും ദിവസങ്ങളിലും സേനാതലപ്പത്ത് അഴിച്ചുപണി ഉണ്ടാകുമെന്നാണ് വിവരം.
ഫയര്‍ ആന്റ് റെസ്ക്യു സര്‍വീസസ് ഡയറക്ടറായ ഡോ. ബി സന്ധ്യ, എക്സൈസ് കമ്മീഷണറായ എസ് ആനന്ദകൃഷ്ണന് എന്നിവര്‍ ബുധനാഴ്ച സര്‍വീസില്‍നിന്ന് വിരമിച്ചു.
ഇരുവര്‍ക്കുമുള്ള യാത്രയയപ്പ് പരേഡ് പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടന്നു. ഇരുവര്‍ക്കും പുറമേ ഒന്‍പത് പൊലിസ് സൂപ്രണ്ടുമാരും സര്‍വീസില്‍നിന്ന് വിരമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."